Wednesday, May 22nd, 2019

എല്ലാ സുപ്രീംകോടതി വിധികളും പിണറായി നടപ്പിലാക്കുമോ: അമിത് ഷാ

പാക് പരാമര്‍ശത്തില്‍ മാപ്പ് പറയില്ല, കേരളത്തില്‍ അഞ്ച്് സീറ്റുകള്‍ നേടും

Published On:Apr 17, 2019 | 10:41 am

കോട്ടയം: വയനാടിനെ കുറിച്ചുള്ള പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തര്‍പ്രദേശില്‍ ചില സീറ്റുകള്‍ നഷ്ടമായേക്കാം. യു.പിയിലുണ്ടാവുന്ന നഷ്ടം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പരിഹരിക്കും. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ തവണ വിജയിക്കാത്ത സ്ഥലങ്ങളില്‍ ബി.ജെ.പി 60 സീറ്റ് പിടിക്കും. കേരളത്തില്‍ അഞ്ച് സീറ്റ് നേടും. ശബരിമലയില്‍ വിശ്വാസികള്‍ നേരിട്ട അതിക്രമങ്ങള്‍ ഉന്നയിക്കും. ശബരിമലയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ മാത്രമാണ് വിലക്കുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
എല്ലാ സുപ്രീംകോടതി വിധികളും പിണറായി വിജയന്‍ നടപ്പിലാക്കുമോ. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുന്ന വിധി പിണറായി നടപ്പിലാക്കുമോയെന്നും അമിത് ഷാ ചോദിച്ചു.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ നടത്തിയ റാലി കണ്ടാല്‍, അത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് സംശയം തോന്നുമെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഈ മാസം നാലിന് വയനാട്ടില്‍ പ്രകടനപത്രിക സമര്‍പ്പിക്കാന്‍ രാഹുലെത്തിയ റാലിയിലെ മുസ്ലിം ലീഗിന്റെ പതാക കണ്ടിട്ടാണ് അത് വര്‍ഗീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം. അതേസമയം, അമിത് ഷായുടെ പരാമര്‍ശത്തില്‍ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കി.
പരാമര്‍ശം പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുറം എ.ഒമര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ‘അമിത് ഷായുടെ പ്രസ്താവന വിഭാഗീയതയുണ്ടാക്കുന്നതാണ്. ലീഗിനെ മാത്രമല്ല വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുന്നതാണ് പ്രസ്താവന. ലീഗിന്റെ കൊടിയെ പാക് പതാകയുമായി ബന്ധിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനാണ് ശ്രമം. പാക് പതാകയുമായി ലീഗിന് യാതൊരു ബന്ധവുമില്ല. ലീഗിന് പുറമേ മറ്റു പല പാര്‍ട്ടികളും പച്ചപ്പതാകകള്‍ ഉപയോഗിക്കുന്നുണ്ട്. മതത്തെ ഉപയോഗിച്ച് വര്‍ഗീയ വിദ്വേഷമുണ്ടാക്കാനാണ് പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടതെന്നും പരാതിയില്‍ ആരോപിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    49 mins ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 2
    1 hour ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 3
    3 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 4
    3 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 5
    3 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 6
    4 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 7
    4 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 8
    4 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 9
    4 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു