Wednesday, August 21st, 2019

സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

ശബരിമല വിഷയം പ്രചാരണത്തില്‍ ശക്തമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം

Published On:Apr 20, 2019 | 8:29 pm

പത്തനംതിട്ട: കെ സുരേന്ദ്രന്‍ അയ്യപ്പ ഭക്തരുടെ സ്ഥാനാര്‍ത്ഥി ആണെന്ന് അമിത് ഷാ. പത്തനംതിട്ടയിലെ റോഡ്‌ഷോയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ശബരിമല വിഷയം പ്രചാരണത്തില്‍ ശക്തമായി ഉയര്‍ത്താനാണ് ബിജെപി തീരുമാനം. കനത്ത മഴ കാരണം ഏതാനം മിനുട്ട് നേരം മാത്രമാണ് അമിത് ഷാ സംസാരിച്ചത്.
പത്തനംതിട്ടയിലും ആലപ്പുഴയിലും നടത്താനിരുന്ന പൊതുസമ്മേളനം ബിജെപി ഒഴിവാക്കി. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധന്‍ പിള്ള, ജനപക്ഷം നേതാവ് പിസി ജോര്‍ജ്, മുന്‍ ക്രിക്കറ്റ് താരവും ബിജെപി പ്രവര്‍ത്തകനുമായ ശ്രീശാന്ത് എന്നിവരും റോഡ് ഷോയില്‍ പങ്കെടുത്തു. ഏഴ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നു.

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു