Monday, November 12th, 2018

അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യുറോപ്യന്‍ യൂണിയന്‍: ട്രംപ്

വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല.

Published On:Jul 16, 2018 | 10:09 am

വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണ് യൂറോപ്യന്‍ യൂണിയനെന്ന് ട്രംപ് പറഞ്ഞു. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് സി.ബി.എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതില്‍ യൂണിയന്റെ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റൈ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്‌ക് പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    9 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    13 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    14 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    14 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍