Tuesday, April 23rd, 2019

ആമ്പുലന്‍സ് അടിച്ചു തകര്‍ത്ത സംഭവം: 2 പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.

Published On:Sep 1, 2018 | 12:11 pm

തലശ്ശേരി: തലശ്ശേരി സഹകരണ ആശുപത്രിയുടെ മിനി ആംബുലന്‍സ് കാസര്‍ക്കോടിനടുത്ത് വച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരായ രണ്ട് പേര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആംബുലന്‍സ് ഡ്രൈവര്‍ സജിഷിന്റെ പരാതിയെ തുടര്‍ന്ന് ബീരാത്തുവയലിലെസതീഷ് (34), ബന്ദരക്കത്ത് ഉമേഷ് നായ്ക്(33) എന്നിവരെയാണ് കാസര്‍ക്കോട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. തലശ്ശേരിയില്‍ നിന്നും രോഗിയെയും കൊണ്ട് മംഗലാപുരം ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തിരിച്ചുവരുന്നതിനിടെ അടുക്കത്ത്ബയലിനടുത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. കാറിലെത്തിയ അക്രമികള്‍ ആംബുലന്‍സിനെ മറികടന്ന് മുന്നില്‍ കുറുകെ നിര്‍ത്തിയാണ് ഡ്രൈവറെ വലിച്ചിറക്കി കൈയ്യേറ്റം ചെയ്യുകയും ആംബുലന്‍സിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു അക്രമം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    7 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    7 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍