Wednesday, August 21st, 2019

‘ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ’: അമ്പിളിയിലെ ഗാനം

ഞാന്‍ ജാക്‌സണല്ലടാ, ആരാധികേ എന്നീ ഗാനങ്ങള്‍ക്ക് ശേഷം പുറത്തുവിടുന്ന ഗാനമാണിത്

Published On:Aug 8, 2019 | 9:17 am

‘അമ്പിളി’യിലെ മൂന്നാമത്തെ ഗാനം പുറത്ത് വിട്ടു. ഒരു ചെറുകിളിയുടെ പരിഭവം പുഴയോടു പറയുമോ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഞാന്‍ ജാക്‌സണല്ലടാ, ആരാധികേ എന്നീ ഗാനങ്ങള്‍ക്ക് ശേഷം പുറത്തുവിടുന്ന ഗാനമാണിത്. വിഷ്ണു വിജയ് ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ബെന്നി ദയാലാണ് ആലപിച്ചിരിക്കുന്നത്. നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവീന്‍ ആണ് ഈ ഗാനരംഗത്തിലുള്ളത്.
സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘അമ്പിളി’. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യഗാനം ഇതിനകം പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരെ യൂട്യൂബില്‍ നേടികഴിഞ്ഞിട്ടുണ്ട്. ഗാനത്തിന്റെ അകമ്പടിയോടെയെത്തിയ ടീസറും വൈറലായിരുന്നു. ചിത്രം ഈ മാസം ഒന്‍പതാം തീയ്യതി തീയേറ്ററുകളിലെത്തും.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു