Tuesday, September 25th, 2018

അംബാസഡറെ കൊന്നത്; റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍: പുടിന്‍

    മോസ്‌കോ: റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനായി അക്രമികള്‍ ആസൂത്രണം ചെയ്തതാണ് അംബാസഡറുടെ കൊലപാതകമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇറാനും തുര്‍ക്കിയുമായി സഹകരിച്ച് സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള റഷ്യന്‍ ശ്രമങ്ങളെ തടയുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ കൊലപാതകത്തിന് പിന്നിലെന്നും പുടിന്‍ ആരോപിച്ചു. സംഭവത്തില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയതായും പുടിന്‍ അറിയിച്ചു. കൊല്ലപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥനെ തനിക്ക് നേരിട്ട് പരിചയമുണ്ട്. അന്വേഷണത്തില്‍ സഹായിക്കാനായി റഷ്യന്‍ ഉദ്യോഗസഥര്‍ ഉടന്‍ തന്നെ … Continue reading "അംബാസഡറെ കൊന്നത്; റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍: പുടിന്‍"

Published On:Dec 20, 2016 | 9:46 am

Vlamdimir Putin Full Image

 

 

മോസ്‌കോ: റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനായി അക്രമികള്‍ ആസൂത്രണം ചെയ്തതാണ് അംബാസഡറുടെ കൊലപാതകമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇറാനും തുര്‍ക്കിയുമായി സഹകരിച്ച് സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താനുള്ള റഷ്യന്‍ ശ്രമങ്ങളെ തടയുക എന്ന ഉദ്ദേശ്യം കൂടിയുണ്ട് ഈ കൊലപാതകത്തിന് പിന്നിലെന്നും പുടിന്‍ ആരോപിച്ചു. സംഭവത്തില്‍ റഷ്യന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയതായും പുടിന്‍ അറിയിച്ചു.
കൊല്ലപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥനെ തനിക്ക് നേരിട്ട് പരിചയമുണ്ട്. അന്വേഷണത്തില്‍ സഹായിക്കാനായി റഷ്യന്‍ ഉദ്യോഗസഥര്‍ ഉടന്‍ തന്നെ അങ്കാറയിലെത്തുമെന്ന് പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാനെ അറിയിച്ചിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു.
ഭീകരതക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുക ഈ സന്ദേശമാണ് കൊലപാതകം നല്‍കുന്നത്. തുര്‍ക്കിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോകമൊട്ടാകെയുള്ള റഷ്യന്‍ എംബസികളുടേയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് തുര്‍ക്കി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുടിന്‍ വെളിപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു