Thursday, September 20th, 2018

അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ പതക്കം കാണാതായതുമായി ബന്ധപ്പെട്ട് ഇടുക്കി ഉപ്പുതറ ചേലക്കാട് വീട്ടില്‍ വിശ്വനാഥന്‍(57) അറസ്റ്റില്‍. ഏഴു വര്‍ഷമായി അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് താമസിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണ് പതക്കം കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മേയ് 23ന് പതക്കം കാണിക്കവഞ്ചിയില്‍നിന്നും ലഭിച്ചിരുന്നു. ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡ് സിഐ ആര്‍ രാജേഷാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം മാറ്റുന്ന പൂമാലകളുടെ കൂട്ടത്തില്‍നിന്നാണ് പതക്കം കിട്ടിയതെന്നാണ് വിശ്വനാഥന്‍ പോലീസിനോട് പറഞ്ഞത്. പതക്കം … Continue reading "അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍"

Published On:Jul 12, 2018 | 8:07 am

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ പതക്കം കാണാതായതുമായി ബന്ധപ്പെട്ട് ഇടുക്കി ഉപ്പുതറ ചേലക്കാട് വീട്ടില്‍ വിശ്വനാഥന്‍(57) അറസ്റ്റില്‍. ഏഴു വര്‍ഷമായി അമ്പലപ്പുഴ ക്ഷേത്രപരിസരത്ത് താമസിക്കുന്നയാളാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 19നാണ് പതക്കം കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മേയ് 23ന് പതക്കം കാണിക്കവഞ്ചിയില്‍നിന്നും ലഭിച്ചിരുന്നു. ടെംപിള്‍ തെഫ്റ്റ് സ്‌ക്വാഡ് സിഐ ആര്‍ രാജേഷാണ് വിശ്വനാഥനെ അറസ്റ്റ് ചെയ്തത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷം മാറ്റുന്ന പൂമാലകളുടെ കൂട്ടത്തില്‍നിന്നാണ് പതക്കം കിട്ടിയതെന്നാണ് വിശ്വനാഥന്‍ പോലീസിനോട് പറഞ്ഞത്. പതക്കം മാലകളില്‍ കുരുങ്ങിയത് അറിയാതെ ഉപേക്ഷിക്കപ്പെട്ടതാകാമെന്നാണ് നിഗമനം. ക്ഷേത്രത്തിനു സമീപത്തെ സ്വര്‍ണപ്പണിക്കാരനു വിശ്വനാഥന്‍ പതക്കം കൈമാറിയെങ്കിലും പിന്നീടു തിരികെ വാങ്ങി കാണിക്ക വഞ്ചിയിലിടുകയായിരുന്നു. 60 ഗ്രാം തൂക്കമുള്ള പതക്കത്തിലെ 56 ഗ്രാം തിരികെ കിട്ടി. 150 വര്‍ഷത്തിലേറെ പഴക്കമുള്ള പതക്കം ഇപ്പോള്‍ അമ്പലപ്പുഴ മജിസ്‌ട്രേട്ട് കോടതിയിലാണ്. പൊലീസ് പറയുന്നത്: ദിവസവും വിഗ്രഹത്തില്‍നിന്നു മാറ്റുന്ന മാലകള്‍ ക്ഷേത്രവളപ്പിലെ കുഴിയിലിട്ടു കത്തിക്കാറുണ്ട്. ഇതില്‍ പരതാറുള്ള വിശ്വനാഥനു പലപ്പോഴും പണവും സ്വര്‍ണത്തിന്റെ പൊട്ടും പൊടിയും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ഉത്സവ ആറാട്ടിന്റെ പിറ്റേന്ന് ഇവിടെനിന്നു പതക്കം കിട്ടി. കരിപിടിച്ച നിലയിലായതിനാല്‍ പതക്കമാണെന്നു മനസ്സിലായില്ല. താമസസ്ഥലത്ത് കൊണ്ടുപോയി തല്ലിപ്പൊട്ടിച്ചപ്പോള്‍ പതക്കത്തിലെ ഏതാനും കല്ലുകളും പൊട്ടിപ്പോയി. പിന്നീട് ഇതു സ്വര്‍ണപ്പണിക്കാരനെ ഏല്‍പിച്ച് 1,500 രൂപ വാങ്ങി. തിരുവാഭരണ പതക്കമാണെന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണു പതക്കം നഷ്ടപ്പെട്ടകാര്യം വിശ്വനാഥന്‍ അറിയുന്നത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    8 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    11 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    11 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    13 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    14 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    14 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    15 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    15 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല