Thursday, April 25th, 2019

ആമസോണ്‍ വെബ്സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നു

ഹിന്ദി വെബ്സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് തയ്യാറാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്

Published On:Sep 6, 2018 | 8:14 am

ആമസോണ്‍ വെബ്സൈറ്റ് ഹിന്ദിയിലും ഒരുങ്ങുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഹിന്ദി സംസാരിക്കുന്ന ഇന്ത്യയിലെ 50 കോടിയോളം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആമസോണിന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യയില്‍ പത്തില്‍ ഒന്ന് മാത്രമേ ഇംഗ്ലീഷ് ഉപയോഗിക്കുന്നുള്ളൂ എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഭാഷയായ ഹിന്ദിയിലേക്ക് കൂടി വെബ്സൈറ്റ് അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍പ്പേര്‍ക്ക് ഉപയോഗിക്കാനും കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനും കഴിയുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു.
നിലവില്‍ ആമസോണ്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഹിന്ദി വെബ്സൈറ്റ് വിജയിക്കുകയാണെങ്കില്‍ മറ്റ് പ്രാദേശിക ഭാഷകളിലും വെബ്സൈറ്റ് തയ്യാറാക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

LIVE NEWS - ONLINE

  • 1
    34 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    2 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    4 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    6 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു