Sunday, November 18th, 2018

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്നു മുതല്‍

സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്ക് ഉപകരണണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവക്ക് വന്‍ ഓഫറുകളാണ് പ്രൈം ഡേ സെയിലില്‍ ഉണ്ടാവുക

Published On:Jul 16, 2018 | 8:32 am

വന്‍ ഓഫറുകളുമായി ആമസോണ്‍ പ്രൈം ഡേ സെയിലിന് ജൂലൈ 16 ന് തുടക്കമാവും. 36 മണിക്കൂര്‍ നേരമാണ് സെയില്‍ നീണ്ടുനില്‍ക്കുക. സ്മാര്‍ട്ട് ഫോണുകള്‍, ഇലക്ട്രോണിക്ക് ഉപകരണണങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവക്ക് വന്‍ ഓഫറുകളാണ് പ്രൈം ഡേ സെയിലില്‍ ഉണ്ടാവുക.
വണ്‍പ്ലസ് 6, സാംസങ് ഗ്യാലക്സി നോട്ട് 8, മോട്ടോ ജി 6, വാവേ പി 20 എന്നീ ഫോണുകള്‍ക്ക് മികച്ച ഓഫറുകളാണ് ആമസോണ്‍ സെയിലില്‍ ഉള്ളത്.
ഉപയോക്താക്കള്‍ക്കായി ഒരു ചോദ്യോത്തര മത്സരവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വണ്‍പ്ലസ് 6 ഫോണാണ് മത്സരത്തില്‍ സമ്മാനം. ആമസോണ്‍ എക്സ്‌ക്ലൂസിവ് ഫോണായ റെഡ്മി വൈ 2 വും ജൂലൈ 16 ന് തന്നെ വില്‍പ്പനക്കെത്തും. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം വിലക്കിഴിവും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 16 ന് ഉച്ചക്ക് 12 മണിക്കാണ് പ്രൈം ഡേ സെയില്‍ ആരംഭിക്കുക. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കാണ് കൂടുതല്‍ ഓഫറുകളും ലഭ്യമാവുക.
പവര്‍ ബാങ്ക്, മൊബൈല്‍ കെയിസുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ട്ടറുകള്‍, ഡാറ്റാ കേബിളുകള്‍ എന്നിവക്ക് 80 ശതമാനം വിലക്കിഴിവാണ് സെയിലിലുള്ളത്. ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇ കൊമേഴ്സ് സെയിലും ജൂലൈ 16ന് തന്നെയാണ് തുടക്കമാവുക.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    5 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    5 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    6 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    19 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    20 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം