Friday, September 21st, 2018

ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്‌റ്റോറായ ആമസോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ജംഗലീ.കോം എന്ന ഓണ്‍ലൈന്‍ കമ്പനിയിലൂടെയായിരുന്നു ഇന്ത്യയിലെ തുടക്കം പിന്നീട് വിപണന സാധ്യതകള്‍ മനസിലാക്കിയ കമ്പനി നേരിട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കാര്യമായ എതിരാളികള്‍ ഇല്ലാതിരുന്ന ഫ്‌ളിപ്പ്കാര്‍ട്ടിനും സ്‌നാപ്പ് ഡീലിനും ആമസോണ്‍ കടുത്ത എതിരാളി ആയിരിക്കും എന്നു തീര്‍ച്ച. ആദ്യഘട്ടമെന്ന നിലയില്‍ പുസ്തകങ്ങളും സിനിമ ടിവി സ്‌റ്റോറുമാണ് സജീവമാക്കിയിട്ടുള്ളത്. ഉടന്‍തന്നെ മറ്റ് ഉത്പ്പന്നങ്ങളുടെ വിപണനവും ആരംഭിയ്ക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കുത്തക അവസാനിപ്പിക്കുന്നതിനായി … Continue reading "ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി"

Published On:Jun 14, 2013 | 11:44 am

AmazonIn Fullലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്‌റ്റോറായ ആമസോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ജംഗലീ.കോം എന്ന ഓണ്‍ലൈന്‍ കമ്പനിയിലൂടെയായിരുന്നു ഇന്ത്യയിലെ തുടക്കം പിന്നീട് വിപണന സാധ്യതകള്‍ മനസിലാക്കിയ കമ്പനി നേരിട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കാര്യമായ എതിരാളികള്‍ ഇല്ലാതിരുന്ന ഫ്‌ളിപ്പ്കാര്‍ട്ടിനും സ്‌നാപ്പ് ഡീലിനും ആമസോണ്‍ കടുത്ത എതിരാളി ആയിരിക്കും എന്നു തീര്‍ച്ച. ആദ്യഘട്ടമെന്ന നിലയില്‍ പുസ്തകങ്ങളും സിനിമ ടിവി സ്‌റ്റോറുമാണ് സജീവമാക്കിയിട്ടുള്ളത്. ഉടന്‍തന്നെ മറ്റ് ഉത്പ്പന്നങ്ങളുടെ വിപണനവും ആരംഭിയ്ക്കും. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കുത്തക അവസാനിപ്പിക്കുന്നതിനായി വന്‍ പുസ്‌കതശേഖരമാണ് ആമസോണ്‍ ഒരുക്കുന്നത്. ഇനി ആമസോണ്‍.ഇന്‍ ല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താം. മൊബൈല്‍ ഫോണുകള്‍ ക്യാമറകള്‍ മറ്റ് ഇലക്‌ട്ട്രോണിക് ഉത്പ്പന്നങ്ങളും വരും ആഴ്ചകളില്‍ വിപണിയിലെത്തുമെന്ന് ആമസോണിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് അമിത് അഗര്‍വാള്‍ അറിയിച്ചു. ഇന്ത്യന്‍ ഉത്പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് ഉത്പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല