സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയ 20,000 ഡീലുകളാണ് സെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയ 20,000 ഡീലുകളാണ് സെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്
ഇന്ത്യയുടെ 72-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആമസോണ്‍ ഫ്രീഡം സെയില്‍ ഒരുക്കുന്നു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 വരെ നാലുദിവസമാണ് ഫ്രീഡം സെയില്‍ അവതിപ്പിക്കുന്നത്. സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയ 20,000 ഡീലുകളാണ് സെയിലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നൂറ് വിഭാഗങ്ങളിലായി ലക്ഷകണക്കിന് ഉത്പ്പനങ്ങല് ഫ്രീഡം സെയിലിലൂടെ ഉപയോക്താക്കളുടെ കൈകളിലെത്തിക്കും.
മൊബൈല്‍ ഫോണുകള്‍ക്ക് 40 ശതമാനം വരെയും, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ആമസോണ്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം വരെയും ഇളവുകളാണ് ലഭ്യമാക്കുന്നത്. വണ്‍പ്ലസ്, വിവോ, സാംസങ്,ഹോണര്‍, ലിവൈസ്, പാന്റലൂണ്‍സ്, പ്രസ്റ്റീജ്, എല്‍.ജി, ബജാജ്, ജെ.ബി.എല്‍, സോണി തുടങ്ങിയ നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഫ്രീഡം സെയിലിലൂടെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കും.