Wednesday, April 24th, 2019

ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്

ഏപ്രില്‍ 13 വരെയാണ് ഫെസ്റ്റ്

Published On:Apr 12, 2019 | 10:28 am

ആമസോണിന്റെ ഫാബ് ഫോണ്‍ ഫെസ്റ്റില്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് ഫെസ്റ്റ്. ഓണര്‍, ഒപ്പോ, ആപ്പിള്‍, വിവോ കമ്പനിയുടെ ഫോണുകള്‍ക്ക് ഫെസ്റ്റില്‍ വിലക്കിഴിവുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
വണ്‍പ്ലസ് 6T, ഓണറിന്റെ വിവിധ മോഡലുകള്‍ക്കും വിലക്കിഴിവുണ്ട്. 37,999 രൂപ വിലയുളള വണ്‍പ്ലസ് 6T ഫോണിന് 4,500 രൂപ വിലക്കിഴിവാണ് കമ്പനി നല്‍കുന്നത്. ഫോണ്‍ 33,499 രൂപയ്ക്ക് ഫെസ്റ്റില്‍ വാങ്ങാം. എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് കിട്ടുന്ന 1,500 രൂപ ഡിസ്‌കൗണ്ട് ഉള്‍പ്പെടെയാണിത്. ഇന്ത്യയില്‍ 6 ജിബി റാം വേരിയന്റിലുളള വണ്‍പ്ലസ് 6T ഫോണ്‍ 37,999 രൂപയ്ക്കാണ് പുറത്തിറക്കിയത്.
ഐഫോണ്‍ x, ഐഫോണ്‍ XR എന്നിവയ്ക്കും വിലക്കുറവുണ്ട്. വിലക്കിഴിവ് എത്രയാണെന്ന് ഇതുവരെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടില്ല. വിലക്കിഴിവിനൊപ്പം നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്. ഓണര്‍ പ്ലേ 13,999 രൂപയ്ക്കും ഓണര്‍ 8X 12,999 രൂപയ്ക്കും ഓണര്‍ 8C 8,999 രൂപയ്ക്കും ഓണര്‍ 7C 8,499 രൂപയ്ക്കും ഫെസ്റ്റില്‍നിന്നും വാങ്ങാം. ഇതിനു പുറമേ റിയല്‍മി U1, ഒപ്പോ F9 പ്രോ, വിവോ V15 പ്രോ, ഒപ്പോ F11 പ്രോ എന്നിവയ്ക്കും വിലക്കിഴിവുണ്ട്. വാവെ മേറ്റ് പ്രോ, വാവെ Y9, നോക്കിയ 8.1 എന്നിവയ്ക്കും ഈ കാലയളവില്‍ വിലക്കിഴിവുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം