Thursday, September 20th, 2018

ഞാന്‍ നിന്നത് കാലിലല്ല, തലയില്‍!

ഇന്‍സ്റ്റഗ്രാമില്‍ ശീര്‍ഷാസനം ആദ്യമായി ഒറ്റയ്ക്കു ചെയ്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമല

Published On:Apr 30, 2018 | 11:28 am

ശരീര സൗന്ദര്യത്തിനും, ആരോഗ്യത്തിനും വേണ്ടി അമല ചെയ്യയുന്നത് യോഗയാണ്. താന്‍ യോഗ ചെയ്യുന്നത് വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ ശീര്‍ഷാസന വിഡിയോയാണ് താരം ആരാധകര്‍ക്കു വേണ്ടി പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ശീര്‍ഷാസനം ആദ്യമായി ഒറ്റയ്ക്കു ചെയ്തതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അമല. സന്തോഷം കൊണ്ട് തന്റെ കണ്ണ് നിറഞ്ഞു പോയെന്നും താരം കുറിച്ചു. ഗുരുക്കന്മാരുടെ സഹായത്താലും മതിലില്‍ ചാരിയുമൊക്കെയാണ് ഞാന്‍ അത് ചെയ്തിരുന്നത്. സുഖമുള്ള ഈ അവസ്ഥയില്‍ നിന്ന് മാറാതെ ഒരിക്കലും ഇത് സ്വയം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന സ്വയം പരിശീലനം തുടങ്ങി. എന്നാല്‍ ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചു. പല തവണ വീണു. എങ്കിലും എന്റെ ശരീരത്തിന്റെ മുകള്‍ ഭാഗം കരുത്താര്‍ജിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ഇന്ന് (28.4.18) ഞാന്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കീഴടങ്ങി. വലിയ കഷ്ടപ്പാടുകള്‍ ഒന്നും കൂടാതെ പ്രകൃതി എന്നെ ശീര്‍ഷാസനത്തിലെത്തിച്ചു. ശരീരത്തില്‍ ഒരൊഴുക്ക് ഞാന്‍ അനുഭവിച്ചു.
മനസ് നിശ്ചലമായി. മനസ്സും ശരീരവും പ്രകൃതിയില്‍ അലിഞ്ഞ അവസ്ഥ. ഞാന്‍ അവിടെ നിന്നത് കാലിലല്ല, തലയിലാണ്. അങ്ങനെ എത്ര നേരം നിന്നു എന്നോ എപ്പോഴാണ് കാലില്‍ നിന്നതെന്നോ അറിയില്ല. സന്തോഷം കൊണ്ട് കണ്ണുകള്‍ നിറഞ്ഞുപോയി. ഒരു കുട്ടി ശീതകാലത്തിന്റെ മാജിക്ക് കണ്ടുപിടിച്ചപോലെ ഞാന്‍ ആ പാര്‍ക്കില്‍ ഓടി നടന്നു അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    9 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    11 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല