Sunday, September 23rd, 2018

ട്രെയിനിലെ മാനഭംഗം; പരാതി വ്യാജമെന്ന് പോലീസ്

  ആലുവ: ട്രെയിനില്‍ കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റെയില്‍വെ പോലീസ്. പരാതിക്കാരിയായ ആസാം യുവതിയെയും സഹയാത്രികരെയും റെയില്‍വേ പോലീസ് വിശദമായി ചോദ്യം ചെയ്തു. സമനില തെറ്റിയ അവസ്ഥയിലുള്ള യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ട്രെയിന്‍ യാത്രയുടെ തുടക്കം മുതല്‍ യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികരും മൊഴി നല്‍കിയിട്ടുണ്ട്. ആസാമിലെ ദിബ്രുഗഡില്‍ നിന്നു കന്യാകുമാരിക്കുള്ള വിവേക് എക്‌സ്പ്രസില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം നടന്നതെന്നാണു പരാതി. കിഴക്കമ്പലത്തെ ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ നാട്ടുകാരായ മൂന്നുപേരോടൊപ്പമാണു യുവതി പുതുതായി ജോലിക്കു … Continue reading "ട്രെയിനിലെ മാനഭംഗം; പരാതി വ്യാജമെന്ന് പോലീസ്"

Published On:Sep 3, 2015 | 11:05 am

Rape Full 00991

 

ആലുവ: ട്രെയിനില്‍ കൂട്ടമാനഭംഗത്തിനിരയായെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റെയില്‍വെ പോലീസ്. പരാതിക്കാരിയായ ആസാം യുവതിയെയും സഹയാത്രികരെയും റെയില്‍വേ പോലീസ് വിശദമായി ചോദ്യം ചെയ്തു. സമനില തെറ്റിയ അവസ്ഥയിലുള്ള യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ട്രെയിന്‍ യാത്രയുടെ തുടക്കം മുതല്‍ യുവതി മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി സഹയാത്രികരും മൊഴി നല്‍കിയിട്ടുണ്ട്.
ആസാമിലെ ദിബ്രുഗഡില്‍ നിന്നു കന്യാകുമാരിക്കുള്ള വിവേക് എക്‌സ്പ്രസില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണു സംഭവം നടന്നതെന്നാണു പരാതി. കിഴക്കമ്പലത്തെ ടെക്‌സ്റ്റൈല്‍സ് കമ്പനിയില്‍ നാട്ടുകാരായ മൂന്നുപേരോടൊപ്പമാണു യുവതി പുതുതായി ജോലിക്കു വന്നത്. ട്രെയിന്‍ യാത്രക്കിടയില്‍ ആസം സ്വദേശികളായ ചിലരാണു തന്നെ പീഡിപ്പിച്ചതെന്നാണു യുവതി പരാതിയായി പറഞ്ഞത്. ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലും യുവതി ചികിത്സ തേടി.
നാട്ടില്‍ നിന്നും ഉറ്റ കൂട്ടുകാരിയോടൊപ്പമാണു യുവതി ആലുവയില്‍ ജോലിക്കു വരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം കൂട്ടുകാരി യാത്ര ഒഴിവാക്കി. ഇതിന്റെ വിഷമത്തില്‍ മനസില്ലാമനസോടെയാണു യുവതി ട്രെയിനില്‍ കയറിയത്. യാത്രയുടെ തുടക്കത്തില്‍ തന്നെ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച റിസര്‍വ് കോച്ചില്‍ ഭൂരിപക്ഷവും സ്ത്രീയാത്രക്കാര്‍ തന്നെയായിരുന്നു. ട്രെയിന്‍ ആലുവയില്‍ എത്തിയതോടെ യുവതി സമനില തെറ്റിയ അവസ്ഥയിലാകുകയും കൂടെ ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മാത്രമല്ല കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലും മാനഭംഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്നും റെയില്‍വെ പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    10 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി