Wednesday, September 26th, 2018

അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച കണ്ണൂരില്‍; ടൂറിസം മേഖല പ്രതീക്ഷയില്‍

കണ്ണൂര്‍ പയ്യാമ്പലത്തെ പാര്‍ക്ക് മുതല്‍ കണ്ണൂരിലെ ടൂറിസം മേഖലയെല്ലാം പ്രതിസന്ധിയിലാണ്.

Published On:Sep 9, 2017 | 10:44 am

കണ്ണൂര്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച കണ്ണൂരിലെത്തും. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് കണ്ണന്താനത്തിന്റെ കണ്ണൂര്‍ യാത്ര. ടൂറിസത്തിന്റെ ചുമതലയുള്ള മന്ത്രി കണ്ണൂരിലെത്തുമ്പോള്‍ കണ്ണൂരിലെ ടൂറിസം മേഖലയും വലിയ പ്രതീക്ഷയിലാണ്. 15ലധികം ടൂറിസം കേന്ദ്രങ്ങളാണ് കണ്ണൂരിലുള്ളത്. ഇവയില്‍ പലതും മതിയായ റോഡ് സൗകര്യമോ വികസനമോ എത്താതെ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവയുമാണ്. ഇവയ്ക്ക് ഒരു പരിഹാരം കാണാന്‍ പുതിയ കേന്ദ്രമന്ത്രിക്ക് കഴിയുമോയെന്നാണ് കണ്ണൂരിലെ വിനോദസഞ്ചാര മേഖല കാത്തിരിക്കുന്നത്.
കണ്ണൂര്‍ പയ്യാമ്പലത്തെ പാര്‍ക്ക് മുതല്‍ കണ്ണൂരിലെ ടൂറിസം മേഖലയെല്ലാം പ്രതിസന്ധിയിലാണ്. പ്രതിരോധവകുപ്പുമായുള്ള തര്‍ക്കവും കോര്‍പ്പേറഷനും ഡി ടി പി സിയും തമ്മിലുള്ള തര്‍ക്കവും കാരണം ശ്മശാനപ്പറമ്പ് പോലെ വിജനമായ പയ്യാമ്പലം പാര്‍ക്ക് തന്നെയാണ് മന്ത്രിയുടെ പരിഗണനയിലെത്തേണ്ട ആദ്യ വിഷയം. കേന്ദ്ര പ്രതിരോധ മന്ത്രിയുമായി സംസാരിച്ചാല്‍ ഡി എസ് സിയുമായുള്ള തര്‍ക്കം എളുപ്പത്തില്‍ പരിഹരിച്ചെടുക്കാന്‍ കഴിയും. കോര്‍പ്പറേഷനും ഡി ടി പി സിയും തമ്മിലുള്ള തര്‍ക്കവും പരിഹരിച്ച് ഈ പാര്‍ക്ക് നവീകരിച്ചാല്‍ ഇവിടെ സഞ്ചാരികളുടെ പറുദീസയായി മാറും. 65 സെന്റ് സ്ഥലമാണ് പയ്യാമ്പലത്ത് കണ്ണായസ്ഥലത്ത് പട്ടാളത്തിന്റെ കയ്യിലുള്ളത്. ഇവിടെ പാര്‍ക്ക് വികസിപ്പിക്കുന്നതിനിടയിലാണ് ഡി എസ് സിയുടെ കണ്ണായ സ്ഥലം കയ്യേറിയെന്ന ആരോപണവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയത്.
പാലക്കയം തട്ടാണ് വികസനം കൊതിക്കുന്ന കണ്ണൂരിലെ മറ്റൊരു ടൂറിസം കേന്ദ്രം. ഡി ടി പി സിയുടെ മുന്‍കയ്യില്‍ ഒരു കോടി രൂപ ചെലവഴിച്ച ഇവിടെ ചെറിയതോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നേരത്തെ നടത്തിയിരുന്നു. എന്നാല്‍ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ വീര്‍പ്പുമുട്ടുകയാണ്. പ്രതിമാസം മൂന്നരലക്ഷത്തോളം രൂപയുടെ വരുമാനം ഇവിടെനിന്നുണ്ടാവുന്നുണ്ട്. 200 ഏക്കര്‍ സ്ഥലമാണ് കഴിഞ്ഞ ഭരണകൂടം ഏറ്റെടുത്തത്. ഇവിടെ ഭൂമിതര്‍ക്കവുമായി കേസ് കോടതിയില്‍ കിടക്കുകയാണ്. വികസന സാധ്യതകള്‍ ഏറെയുള്ള ഇവിടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാല്‍ ഭാവിയുടെ പ്രതീക്ഷയായ വിനോദസഞ്ചാരകേന്ദ്രം വളരുമെന്നുറപ്പ്. പൈതല്‍മല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി തുടങ്ങിയ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു പാക്കേജുണ്ടാക്കുകയാണെങ്കില്‍ ജില്ലയിലെ ടൂറിസം വികസനത്തില്‍ അതൊരു കുതിച്ചുചാട്ടമാകുമെന്നുറപ്പ്. പഴശ്ശി ഡാം ടൂറിസം, വയലപ്ര, ചൂട്ടാട് ബീച്ച്, വെള്ളിക്കീല്‍ ഇക്കോടൂറിസം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്, മീന്‍കുന്ന് തുടങ്ങിയ പ്രകൃതിദത്ത സൗന്ദര്യകേന്ദ്രങ്ങളും വികസനത്തിന്റെ അനന്തസാധ്യതയുള്ള ടൂറിസം കേന്ദ്രങ്ങളാണ്. കണ്ണൂര്‍ കോട്ട ലൈറ്റ് ആന്റ് സൗണ്ട് ഷോ, തലശ്ശേരി കോട്ട, തലശ്ശേരി പൈതൃക നഗരം, അഴീക്കോട് കൈത്തറി ഗ്രാമം, ചിറക്കല്‍, അറക്കല്‍ കൊട്ടാരം, ഫോക്‌ലോര്‍ അക്കാദമി തുടങ്ങിയ സ്ഥലങ്ങളിലേക്കും വികസനം എത്തിച്ചാല്‍ ടൂറിസ്റ്റുകളുടെ വലിയ ഒഴുക്ക് തന്നെ ഇവിടങ്ങളിലേക്കുണ്ടാവും.
തീര്‍ത്ഥാടന കേന്ദ്രങ്ങളായ കൊട്ടിയൂര്‍, പറശ്ശിനിക്കടവ്, കുന്നത്തൂര്‍പാടി, പുരാതനമായ കൃസ്ത്യന്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് തീര്‍ത്ഥാടന ടൂറിസത്തിനും കണ്ണൂരിനും അനന്തസാധ്യതകളുണ്ടാവും.
മുഴപ്പിലങ്ങാട് ബീച്ചില്‍ നേരത്തെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പലതും കടലാക്രമണത്തില്‍ തകര്‍ന്നുപോയി. ഇവ പുനര്‍നിര്‍മ്മിച്ചാല്‍ ഇവിടേക്കും സഞ്ചാരികളുടെ വലിയ ഒഴുക്ക് തന്നെയുണ്ടാവും. കോടികള്‍ ചെലവഴിച്ച് നവീകരിച്ച ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങളെല്ലാം അഞ്ച് വര്‍ഷം മുമ്പ് കടലാക്രമണത്തില്‍ തകര്‍ന്നുപോയിരുന്നു. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ തന്നെ ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് കണ്ണൂരില്‍ തുറക്കുന്നത്. വിദേശ നാണ്യവും ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രവാഹവും വര്‍ധിക്കുന്നതോടെ കണ്ണൂരിലെ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാകും. ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദീര്‍ഘവീക്ഷണത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള ദീര്‍ഘവീക്ഷണം മാത്രമാണ് ഇനി വേണ്ടത്.
കണ്ണൂരിലെത്തുന്ന മന്ത്രിയുടെ മനസ്സില്‍ ഇത്തരം സാധ്യതകള്‍ കാണുമെന്ന് തന്നെയാണ് കണ്ണൂരിലെ സാധാരണക്കാരും വിനോദസഞ്ചാരികളും ജില്ലാ ഭരണകൂടവും പ്രതീക്ഷിക്കുന്നത്.

 

 

 

 

LIVE NEWS - ONLINE

  • 1
    31 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    33 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    38 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    38 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    40 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    42 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു