ചര്‍മ്മസംരക്ഷണത്തിന് കറ്റാര്‍വാഴ ഗുണം ചെയ്യും
ചര്‍മ്മസംരക്ഷണത്തിന് കറ്റാര്‍വാഴ ഗുണം ചെയ്യും
മുടിക്ക് മാത്രമല്ല ചര്‍മ്മത്തിനും നല്ലതാണ് കറ്റാര്‍വാഴ. മുഖത്തെ പാടുകള്‍, ചുളിവുകള്‍, മുഖക്കുരു എന്നിവ ഇല്ലാതാക്കാന്‍ കറ്റാര്‍വാഴ ജെല്ല് നല്ലതാണ്. കറ്റാര്‍ വാഴയില്‍ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുണ്ട്. കാറ്റാവാഴ ജെല്ല് ഉപയോഗിക്കകുമ്പോള് ത്വക്കിലെ കോളിജിന് വര്‍ദ്ധിക്കുന്നു. ഇതുകൊണ്ട് പ്രായകൂടുതല്‍ തോന്നുകയില്ല.
കറ്റാര്‍വാഴ ഫെയ്സ്പാക്കുകള്‍ വിപണിയില്‍ സുലഭമാണ്. പലരും അത് വാങ്ങി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഫെയ്സ്പാക്ക് തയ്യാറാക്കാവുന്നതാണ്. ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഫെയ്സ്പാക്ക്. വീട്ടില്‍ കറ്റാര്‍വാഴ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം.
കറ്റാര്‍വാഴ ഫെയ്സ്പായ്ക്ക് തയ്യാറാക്കുന്ന വിധം.
കറ്റാവാഴ ജെല്‍ അല്പം പാത്രത്തിലേക്ക് എടുക. ഇതിലേക്ക് കുറച്ച് ചെറുനാര നീര്, തേന്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞാല്‍ ചൂടുവെള്ളത്തില്‍ മുഖം കഴുകാം. എല്ലാ വിധ സ്കിന്‍ പ്രശ്നങ്ങളും മാറ്റാന്‍ ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാം.
കറ്റാര്‍ വാഴ ജെല്‍ രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് കറ്റാര്‍വാഴയിലും നല്ലത് മറ്റൊന്നുമില്ല. ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.