Monday, July 15th, 2019

വെള്ളത്തില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിച്ചാല്‍…

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മം, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്

Published On:May 2, 2018 | 8:32 am

ശരീരത്തിന് ഒരുപാട് ഗുണം നല്‍കുന്നതാണ് ബദാം. ഹൃദയത്തിന്റേയും മസ്തിഷത്തിന്റേയുമെല്ലാം ആരോഗ്യത്തിന് നല്ലരീതിയില്‍ ഗുണം ചെയ്യുന്ന ഒന്നാണ് ബദാം. അതിനാല്‍ തന്നെ രാവിലെ വെറും വയറ്റില്‍ ബദാം കഴിക്കാവുന്നതാണ്. വെള്ളത്തില്‍ കുതിര്‍ത്ത് ഇത് ഉപയോഗിക്കാം. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മം, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ഇ ആണ് ചര്‍മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത് ബദാം ഏറെ നല്ലതാണ്. തടിയും വയറുമെല്ലാം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത്. ഇതിലെ നല്ല കൊളസ്ട്രോളും പ്രോട്ടീനുകളുമെല്ലാം ഇതിനു സഹായിക്കും. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു.
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ബദാം വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. രാവിലെ വെറുംവയറ്റില്‍ ബദാം കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ തടയുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനം നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൂട്ടാനും ഇതു സഹായിക്കും. എച്ച്ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ബദാംമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ബാദാംമിലെ മഗ്‌നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലത് ബദാം. ഓര്‍മ്മശക്തിക്കും ഇത് ഗുണം ചെയ്യുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ബദാം ഗുണം ചെയ്യുന്നു. വെറും വയറ്റില്‍ ബദാം കഴിക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കുന്നു. ഇതിലെ വൈറ്റമിന്‍, ഫോസ്ഫറസ്, ധാതുക്കള്‍ എന്നിവ എല്ലുകളേയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    5 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    9 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    12 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ