Tuesday, February 19th, 2019

കുട്ടികള്‍ക്ക് ദിവസവും തൊലി കളഞ്ഞ ബദാം…

ബദാം തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്ത് പിറ്റേന്നു രാവിലെ വെറുംവയറ്റില്‍ നല്‍കുന്നതാണ് കൂടുതല്‍ നല്ലത്

Published On:Oct 11, 2018 | 10:30 am

ഡ്രൈ നട്സില്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് ബദാം. കുട്ടികള്‍ക്ക് ബദാം നല്‍കുന്നത് നല്ല ആരോഗ്യം നല്‍കുന്നു. ഭാവിയില്‍ അവരെ ആരോഗ്യമുള്ളവരാക്കുന്നു. കുട്ടികള്‍ക്കു ദിവസവും രണ്ടോ മൂന്നോ ബദാം നല്‍കാം. ബദാം തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്ത് പിറ്റേന്നു രാവിലെ തൊലികളഞ്ഞ് വെറുംവയറ്റില്‍ നല്‍കുന്നതാണ് കൂടുതല്‍ നല്ലത്. കുട്ടികള്‍ക്ക് ഊര്‍ജം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിലെ മാംഗനീസ്, കോപ്പര്‍, റൈബോഫ്ളേവിന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.
പല കുട്ടികളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് മലബന്ധവും ശോധനക്കുറവുമെല്ലാം. നാരുകള്‍ അടങ്ങിയ ബദാം ഇതിനുള്ള നല്ലൊരു സഹായമാണ്. ഇതിലെ നാരുകള്‍ വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രതിരോധശേഷി നല്‍കാന്‍ കുട്ടികള്‍ക്കു സഹായകമാണ് ബദാം. ഇത് പ്രത്യേകിച്ചും അലര്‍ജി പോലെ പ്രശ്നങ്ങളുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. ബദാമിലെ ആല്‍ക്കലി പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഡി ബദാമില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഡി കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്ന ഒന്നാണ്. കാല്‍സ്യം കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്‌

LIVE NEWS - ONLINE

  • 1
    2 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    6 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    6 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    6 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    7 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു