Thursday, September 19th, 2019

നല്ല ആരോഗ്യത്തിന് ബദാം മില്‍ക്ക്

ബദാം ഉള്‍പ്പെടെയുള്ള പരിപ്പുകള്‍ പൊതുവെ ഹൃദയരോഗങ്ങളെ ചെറുക്കാന്‍ ഉത്തമമാണ്

Published On:Sep 4, 2019 | 9:12 am

ബദാം മില്‍ക്ക് ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളില്‍ പലരും. രുചിയില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും മുന്നിലാണ് ബദാം മില്‍ക്ക്. ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണങ്ങള്‍ ഏറെയാണ്. എന്തൊക്കെയാണ് ബദാം മില്‍ക്കിന്റെ ഗുണങ്ങള്‍.
ബദാം ഉള്‍പ്പെടെയുള്ള പരിപ്പുകള്‍ പൊതുവെ ഹൃദയരോഗങ്ങളെ ചെറുക്കാന്‍ ഉത്തമമാണ്. വൈറ്റമിന്‍ ഇ, നല്ല കൊഴുപ്പുകള്‍ എന്നിവയാണ് ഇതിന് കാരണം. ബദാം മില്‍ക്ക് ദിവസവും കുടിക്കുന്നത് രക്തത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ബദാം മില്‍ക്കില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളൂ. പ്രമേഹ രോഗികള്‍ക്ക് പശുവിന്‍ പാലിനെക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രം പഞ്ചസാര ശരീരത്തില്‍ എത്താന്‍ ഇത് സഹായിക്കും. വളരെ കുറവ് കലോറിയെ ബദാം മില്‍ക്കില്‍ ഉള്ളൂ. പാലിനെക്കാള്‍ വളരെ കുറവുമാണിത്. കലോറി കുറയ്ക്കുന്ന ഡയറ്റാണ് പിന്തുടരുന്നതെങ്കില്‍ തീര്‍ച്ചയായും ബദാം മില്‍ക്ക് നല്ലതാണ്. കാഴ്ച്ച, ഹൃദയം എന്നിങ്ങനെ പ്രധാനപ്പെട്ട അവയവങ്ങള്‍ക്ക് അവശ്യ വൈറ്റമിന്‍ ആയ വൈറ്റമിന്‍ ഇ ധാരാളമായി ബദാം മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കൊഴുപ്പ് ഘടകങ്ങള്‍ പശുവിന്‍ പാലിനെക്കാള്‍ കുറവുമാണ്.

LIVE NEWS - ONLINE

  • 1
    21 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    46 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    47 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    56 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    3 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    3 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്