Thursday, November 22nd, 2018

ഇനിമുതല്‍ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി

Published On:Sep 4, 2018 | 4:40 pm

തിരു: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്.
ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ ഇവയാണ്:
സെപ്തം: 1,15, 22, ഒക്ടോ: 6, 20,27, നവം: 17, 24, ഡിസം: 1, ജനു: 5,19
മാത്രമല്ല പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലുള്ളതും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്നതുമായ എല്ലാ പരിപാടികളും ഒഴിവാക്കിയത്. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
ചലച്ചിത്രമേള, യുവജനോത്സവം, കലോത്സവം, വിനോദ സഞ്ചാര വകുപ്പിന്റേത് ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ആഘോഷപരിപാടികള്‍ എന്നിവയാണ് ഒഴിവാക്കിയത്. ഈ പരിപാടികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വകുപ്പ് അധ്യക്ഷന്‍മാരും മേധാവികളും നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    4 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    5 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    5 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    6 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    7 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    7 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    7 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    7 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു