Sunday, September 23rd, 2018

യൂട്യൂബ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ ഇന്‍കൊഗ്‌നിറ്റോ മോഡ് അവതരിപ്പിച്ചു

ഇന്‍കൊഗ്‌നിറ്റോ മോഡില്‍ യൂട്യൂബ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ കാണുന്ന വീഡിയോകളെ കുറിച്ചും, സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളും ശേഖരിക്കപ്പെടില്ല

Published On:Jul 13, 2018 | 10:47 am

യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ പുതിയ ഇന്‍കൊഗ്‌നിറ്റോ പ്രൈവറ്റ് ബ്രൗസിങ് മോഡ് അവതരിപ്പിച്ചു. ഗൂഗിള്‍ ക്രോമില്‍ ലഭിച്ചിരുന്ന ഇന്‍കൊഗ്നിറ്റോ ബ്രൗസിങ് സൗകര്യമാണ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് യൂട്യൂബ് ആപ്പിലും ലഭിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടാവുക.
ഇന്‍കൊഗ്‌നിറ്റോ മോഡില്‍ യൂട്യൂബ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ കാണുന്ന വീഡിയോകളെ കുറിച്ചും, സെര്‍ച്ച് ചെയ്യുന്ന വിവരങ്ങളും ശേഖരിക്കപ്പെടില്ല. ആപ്ലിക്കേഷനില്‍ മുകളില്‍ വലത് ഭാഗത്തായി കാണുന്ന പ്രൊഫൈല്‍ ചിത്രം ടാപ്പ് ചെയ്ത് അക്കൗണ്ട് സെറ്റിങ്സ് തിരഞ്ഞെടുക്കുക. അവിടെയാണ് ‘ഇന്‍കൊഗ്‌നിറ്റോ മോഡ്’ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുള്ളത്. മുമ്പ് സൈന്‍ ഔട്ട് ബട്ടന്‍ ഉണ്ടായിരുന്നിടത്തായാണ് ഇപ്പോള്‍ ‘ടേണ്‍ ഓണ്‍’ ഇന്‍കോഗ്‌നിറ്റോ എന്ന ഓപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഇന്‍കൊഗ്‌നിറ്റോ മോഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ മോഡില്‍ നിന്നും പുറത്തുകടന്നാല്‍ നിങ്ങളുടെ സെര്‍ച്ച് വിവരങ്ങളെല്ലാം നീക്കം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് യൂട്യൂബ് നല്‍കും. നിങ്ങള്‍ ഇന്‍കൊഗ്‌നിറ്റോ മോഡിലാണെങ്കില്‍ ‘You are Incognito’ എന്ന ലേബല്‍ ആപ്പ് വിന്‍ഡോയ്ക്ക് താഴെയായി കാണാന്‍ സാധിക്കും. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം സ്പൈ ഐക്കണ്‍ ആയിരിക്കും ഉണ്ടാവുക.

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    18 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി