Wednesday, September 19th, 2018

ബൈ…ബ്യൂട്ടിഫുള്‍ മേന്‍

വിരമിക്കല്‍ പ്രഖ്യാപനം കുക്ക് തന്നെയാണ് അറിയിച്ചത്.

Published On:Sep 4, 2018 | 9:36 am

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും വിശ്വസ്ത ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നു. ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ആയിരിക്കും കുക്കിന്റെ അവസാന രാജ്യാന്തര മത്സരം.
മുപ്പത്തിമൂന്നുകാരനായ കുക്ക് 160 ടെസ്റ്റില്‍നിന്ന് 32 സെഞ്ചുറിയുള്‍പ്പെടെ 12,254 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഇത്രയും മത്സരങ്ങളോ സെഞ്ചുറിയോ റണ്‍സോ നേടിയ മറ്റൊരു താരമില്ല. 59 ടെസ്റ്റില്‍ ടീമിന്റെ ക്യാപ്റ്റനായും കുക്ക് റിക്കാര്‍ഡിട്ടിട്ടുണ്ട്.
ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ ലോകത്തില്‍ ആറാം സ്ഥാനത്താണ് കുക്ക്. ഓപ്പണറായി ഏറ്റവും അധികം റണ്‍സ് നേടിയ റിക്കാര്‍ഡ് ഇംഗ്ലീഷ് താരത്തിനു സ്വന്തം, 11,627 റണ്‍സ്.
വിരമിക്കല്‍ പ്രഖ്യാപനം കുക്ക് തന്നെയാണ് അറിയിച്ചത്. നേടാന്‍ സാധിക്കുന്നതിന്റെ പരമാവധി സ്വന്തമാക്കി. ഡ്രസിംഗ് റൂമില്‍ ഇനി മുതല്‍ ഉണ്ടാകേണ്ടതില്ലെന്നാണ് തീരുമാനം. ഏറെ ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും പത്രക്കുറിപ്പില്‍ കുക്ക് വ്യക്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും കൗണ്ടിയില്‍ കുക്കിന്റെ സാന്നിധ്യമുണ്ടാകും. കൗണ്ടി ടീമായ എസെക്‌സിനൊപ്പം മുഴുവന്‍ സമയം ചെലവിടുമെന്നും കുക്ക് പറഞ്ഞു.
21-ാം വയസിലാണ് കുക്ക് ഇംഗ്ലീഷ് ടെസ്റ്റ് ടീമില്‍ അരങ്ങേറുന്നത്. മൈക്കിള്‍ വോണിന്റെ പകരക്കാരനായി 2006ല്‍ നാഗ്പുരില്‍ അരങ്ങേറ്റം കുറിച്ച കുക്ക് രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടി പുറത്താകാതെനിന്നു. മൂന്നാം ടെസ്റ്റില്‍ അസുഖങ്ങളെത്തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന കുക്ക് തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമിനു പുറത്തുപോയിട്ടില്ല. തുടര്‍ച്ചയായി 158 ടെസ്റ്റില്‍ കളിച്ച് റിക്കാര്‍ഡും കുറിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    5 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    7 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    8 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല