Wednesday, September 19th, 2018

കടല്‍ കടന്നെത്തിയ അലീഷ മമ്മൂട്ടിയുടെ നായിക

അലീഷ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുക അലീഷ ചിനായി എന്ന ഹിന്ദി പോപ്പ് ഗായികയാണ്. ‘എന്നാല്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന രഞ്ജിത്തിന്റെ സിനിമയില്‍ നായികയായി ഒരു അലീഷാമുഹമ്മദ് ഇടം പിടിച്ചിരിക്കുന്നു. മലയാള സിനിമയില്‍ അദ്യമായി മുഖം കാട്ടുന്ന ഈ സുന്ദരി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ ത്രില്ലിലാണ്. ദുബായിയില്‍ ഡോക്ടര്‍, എം ബി എ വിദ്യാര്‍ത്ഥിനിയായ അലീഷാ മുഹമ്മദിന് യാദൃശ്ചികമായാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. ദുബായിയില്‍ ഒരു സ്റ്റേജ് ഷോയില്‍ വെച്ച് അലീഷയെ കണ്ട … Continue reading "കടല്‍ കടന്നെത്തിയ അലീഷ മമ്മൂട്ടിയുടെ നായിക"

Published On:May 20, 2013 | 12:54 pm

Kada lkadannu oru mathukutty 22 X 10 Fullഅലീഷ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ ഓടിയെത്തുക അലീഷ ചിനായി എന്ന ഹിന്ദി പോപ്പ് ഗായികയാണ്. ‘എന്നാല്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന രഞ്ജിത്തിന്റെ സിനിമയില്‍ നായികയായി ഒരു അലീഷാമുഹമ്മദ് ഇടം പിടിച്ചിരിക്കുന്നു. മലയാള സിനിമയില്‍ അദ്യമായി മുഖം കാട്ടുന്ന ഈ സുന്ദരി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാനുള്ള അവസരം കിട്ടിയതിന്റെ ത്രില്ലിലാണ്. ദുബായിയില്‍ ഡോക്ടര്‍, എം ബി എ വിദ്യാര്‍ത്ഥിനിയായ അലീഷാ മുഹമ്മദിന് യാദൃശ്ചികമായാണ് സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. ദുബായിയില്‍ ഒരു സ്റ്റേജ് ഷോയില്‍ വെച്ച് അലീഷയെ കണ്ട മമ്മൂട്ടിയാണ് രഞ്ജിത്തിന്റെ പുതിയ സിനിമയിലേക്ക് നായികയായി നിശ്ചയിച്ചത്. പിന്നീട് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലും കാണാനിടയായതോടെയാണ് അവസരം ഉറച്ചത്. ‘മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാറായ മമ്മൂട്ടിയുടെ കൂടെയുള്ള സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വിശ്വസിക്കാനായില്ല. അതും മലയാളത്തില്‍ ശ്രദ്ധേയനായ ഒരു സംവിധായകന്റെ കീഴില്‍. മാത്രമല്ല മോഹന്‍ലാല്‍ ദിലീപ് എന്നി നടന്‍മാരുമുള്ള സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ മറ്റൊന്നും ഓര്‍ത്തില്ല. ഗ്രിന്‍ സിഗ്നല്‍ കാട്ടി’ അലീഷ പറഞ്ഞു.
പത്തനം തിട്ടയിലെ ഒരുനാട്ടിന്‍പുറവുമായി ബന്ധപ്പെട്ടതാണ് കഥ. അവിവാഹിതയായ ഒരു നാട്ടിന്‍ പുറത്ത്കാരി അധ്യാപികയുടെ റോളാണ് അലീഷക്ക്. ജോലി മതിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസിയുടെ റോളാണ് മമ്മൂട്ടിക്ക്. കഥയിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തുന്നതാണ് കടല്‍ കടന്നൊരുമാത്തുക്കുട്ടി. ഏതായാലും തനിക്ക്കിട്ടിയ അവസരം നന്നായി ആസ്വദിക്കാനാണ് ഈ ദുബായിക്കാരി സുന്ദരിയുടെ പ്ലാന്‍. കേരളത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം ദുബായിയിലേക്ക് തിരിച്ചു പോവുന്ന അലീഷ പിന്നീട് ഡബ്ബിംഗിനായി തിരിച്ചെത്തും. ദുബായിയിലാണ് ജീവിതമെങ്കിലും മലയാളം തനിക്ക് വശമാണെന്ന് ഈ യുവ സുന്ദരി പറയുന്നു. തിരുവല്ല സ്വദേശിനിയാണ് അലീഷ. ദ്വിവിഷയ ബിരുദദാരിയായ അലീഷ സിനിമയുടെ റിലീസിംഗിനായി കാത്തിരിക്കുകയാണ്.

LIVE NEWS - ONLINE

 • 1
  37 mins ago

  ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

 • 2
  11 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 3
  13 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 4
  14 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 5
  16 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 6
  18 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 7
  19 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 8
  19 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 9
  20 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍