Sunday, November 18th, 2018

ബോട്ടുകള്‍ക്ക് സുരക്ഷിത പാതയൊരുക്കും: കലക്ടര്‍

ആലപ്പുഴ: ബോട്ടുകള്‍ക്കു സുരക്ഷിത പാതയൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ എന്‍. പത്മകുമാര്‍. കഴിഞ്ഞദിവസം മുഹമ്മ്ക്കു സമീപം കായലില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രിയിലടക്കം ബോട്ടുകള്‍ക്കു സഞ്ചരിക്കുന്നതിനു ചാലുകള്‍ അടയാളപ്പെടുത്തി നല്‍കാനും ദിശാസൂചകങ്ങളും മറ്റും സ്ഥാപിക്കാനും തുറമുഖ വകുപ്പിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. ചാലുകളില്‍ മണ്ണ് അടിഞ്ഞിട്ടുണ്ടെങ്കില്‍ അവ നീക്കാന്‍ നടപടിയെടുക്കും. യാത്രാബോട്ട് മണല്‍ത്തിട്ടയിലിടിച്ച സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ജലഗതാഗത വകുപ്പിനു … Continue reading "ബോട്ടുകള്‍ക്ക് സുരക്ഷിത പാതയൊരുക്കും: കലക്ടര്‍"

Published On:Sep 6, 2013 | 6:00 pm

ആലപ്പുഴ: ബോട്ടുകള്‍ക്കു സുരക്ഷിത പാതയൊരുക്കാന്‍ നടപടി സ്വീകരിക്കുമെന്നു കലക്ടര്‍ എന്‍. പത്മകുമാര്‍. കഴിഞ്ഞദിവസം മുഹമ്മ്ക്കു സമീപം കായലില്‍ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് മണല്‍ത്തിട്ടയില്‍ ഇടിച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാത്രിയിലടക്കം ബോട്ടുകള്‍ക്കു സഞ്ചരിക്കുന്നതിനു ചാലുകള്‍ അടയാളപ്പെടുത്തി നല്‍കാനും ദിശാസൂചകങ്ങളും മറ്റും സ്ഥാപിക്കാനും തുറമുഖ വകുപ്പിന്റെ സഹായത്തോടെ നടപടികള്‍ സ്വീകരിക്കും. ചാലുകളില്‍ മണ്ണ് അടിഞ്ഞിട്ടുണ്ടെങ്കില്‍ അവ നീക്കാന്‍ നടപടിയെടുക്കും. യാത്രാബോട്ട് മണല്‍ത്തിട്ടയിലിടിച്ച സംഭവത്തെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ ജലഗതാഗത വകുപ്പിനു നിര്‍ദേശം നല്‍കി.
വകുപ്പുകള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസക്കഥാനത്തില്‍ ജലഗതാഗത അപകടങ്ങള്‍ നേരിടാനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    12 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    13 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി