Wednesday, September 19th, 2018

ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്

ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ജില്ലാഭരണകൂടം അവകാശപ്പെടുമ്പോഴും എലിപ്പനി, ഡെങ്കിപ്പനി എന്നിവ പിടിപെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാെണന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസം കൂടുമ്പോള്‍ പ്രത്യേക നിരീക്ഷണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടും കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നത്. ആലപ്പുഴ, പുന്നപ്ര, ചെട്ടികാട്, കലവൂര്‍, കഞ്ഞിക്കുഴി, കുപ്പപ്പുറം, ചേര്‍ത്തല, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, വെട്ടക്കല്‍, തലവടി, തോട്ടപ്പള്ളി, കരുവാറ്റ, … Continue reading "ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്"

Published On:Jan 4, 2017 | 8:04 am

ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് ജില്ലാഭരണകൂടം അവകാശപ്പെടുമ്പോഴും എലിപ്പനി, ഡെങ്കിപ്പനി എന്നിവ പിടിപെടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാെണന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ മൂന്ന് മാസം കൂടുമ്പോള്‍ പ്രത്യേക നിരീക്ഷണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടും കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നത്. ആലപ്പുഴ, പുന്നപ്ര, ചെട്ടികാട്, കലവൂര്‍, കഞ്ഞിക്കുഴി, കുപ്പപ്പുറം, ചേര്‍ത്തല, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, വെട്ടക്കല്‍, തലവടി, തോട്ടപ്പള്ളി, കരുവാറ്റ, വയലാര്‍, പള്ളിപ്പുറം, എഴുപുന്ന, മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലായും രോഗലക്ഷണങ്ങള്‍ കാണാപ്പെട്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെയോ ജനങ്ങളുടെയോ കാര്യമായ സഹകരണം ലഭിക്കാതെ പോയതും രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയെന്നും ആരോപണവും നിലനില്‍ക്കുന്നു.

LIVE NEWS - ONLINE

  • 1
    53 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    2 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    3 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    5 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    5 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    6 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    7 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്