ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ബീച്ച് വിജയ്പാര്ക്കിന് ഒടുവില്‍ ശാപമോക്ഷം. പുതി മോടിയില്‍ പാര്‍ക്ക് നവീകരിച്ച് സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് അധികൃതരുടെ നീക്കം. ആലപ്പുഴയില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന ടൂറിസം മെഗാ സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി 56 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഡി.ടി.പി.സി. പത്തുലക്ഷം രൂപ മുടക്കി കുട്ടികള്‍ക്കായി പുതിയ കളി ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ഇവയുടെ സ്ഥാപിക്കലും ചുറ്റുമതില്‍ നിര്‍മാണവുമാണ് പുരോഗമിക്കുന്നത്. ത്രിമാന ചിത്രങ്ങളുടെ ഗണത്തില്‍പെട്ട 5 ഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള … Continue reading "സന്ദര്‍ശകരെ കാത്ത് ബീച്ച് വിജയ് പാര്‍ക്ക്"