Tuesday, June 18th, 2019

ആകാശ് മിസൈല്‍ പരാജയത്തില്‍ 3600 കോടിയുടെ നഷ്ടം

  ന്യൂഡല്‍ഹി: കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന, തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമാണെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. പരീക്ഷണ സമയത്ത് മിസൈല്‍ ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല, വേണ്ടത്ര വേഗത പ്രാപിക്കാനും കഴിഞ്ഞിരുന്നില്ലെന്നും സി.എ.ജി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്ഷേപണ സമയത്ത് നിര്‍ണായക യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലുള്ള തകരാറുകളാണ് പരീക്ഷണം പരാജയപ്പെടാന്‍ കാരണമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത കൂടി ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കനത്ത … Continue reading "ആകാശ് മിസൈല്‍ പരാജയത്തില്‍ 3600 കോടിയുടെ നഷ്ടം"

Published On:Jul 29, 2017 | 9:58 am

 

ന്യൂഡല്‍ഹി: കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന, തദ്ദേശീയമായി നിര്‍മിച്ച ആകാശ് മിസൈലിന്റെ പരീക്ഷണം പരാജയമാണെന്ന് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. പരീക്ഷണ സമയത്ത് മിസൈല്‍ ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല, വേണ്ടത്ര വേഗത പ്രാപിക്കാനും കഴിഞ്ഞിരുന്നില്ലെന്നും സി.എ.ജി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്ഷേപണ സമയത്ത് നിര്‍ണായക യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളിലുള്ള തകരാറുകളാണ് പരീക്ഷണം പരാജയപ്പെടാന്‍ കാരണമെന്ന് സി.എ.ജി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത കൂടി ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കനത്ത തിരിച്ചടിയാണ് ഇതെന്നും സി.എ.ജി പറയുന്നുണ്ട്.
അതേസമയം, വ്യോമസേന ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ആണ് 3600 കോടി രൂപ ചെലവില്‍ ആകാശ് മിസൈലുകള്‍ നിര്‍മിച്ചത്. മിസൈല്‍ നിര്‍മാണത്തിനായി ഏഴ് വര്‍ഷത്തെ കരാറാണ് കമ്പനിയുമായി ഉണ്ടായിരുന്നത്. ആറ് കേന്ദ്രങ്ങളില്‍ വിന്യസിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒരിടത്തുപോലും ഇവ സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സി.എ.ജി പറയുന്നു. ശത്രു മിസൈലിനെ 18 മുതല്‍ 30 കിലോമീറ്ററിനുള്ളില്‍ വച്ച് തകര്‍ക്കാനുള്ള ശേഷിയാണ് മിസൈലിന് പ്രതീക്ഷിച്ചിരുന്നത്. 2008 ഡിസംബറില്‍ വ്യോമസേന ആകാശ് മിസൈലിന്റെ പരീക്ഷണം നടത്തിയിരുന്നു. 2014 നവംബര്‍ വരെ ലഭിച്ച 80 മിസൈലുകളില്‍ 20 എണ്ണം പരീക്ഷിച്ചപ്പോള്‍ ആറെണ്ണം പരാജയപ്പെട്ടുവെന്നും സി.എ.ജി പറയുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 2
    3 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 3
    4 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 4
    4 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 5
    4 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    4 hours ago

    കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

  • 7
    4 hours ago

    യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

  • 8
    6 hours ago

    തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

  • 9
    6 hours ago

    വിവാഹ വാഗ്ദാനം നല്‍കി പീഡനം…