Tuesday, November 20th, 2018

ആകാശ് അംബാനി വിവാഹിതനാവുന്നു; വധു രത്‌ന വ്യാപാരിയുടെ മകള്‍

വരുന്ന ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് സൂചന.

Published On:Mar 5, 2018 | 10:57 am

മുംബൈ: ശ്രദ്ധേയമായ മറ്റൊരു വിവാഹത്തിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹമാണത്. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.
പ്രമുഖ രത്‌നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് അംബാനിക്ക് വധുവായെത്തുന്നത്. രത്‌നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക.
ഡിസംബര്‍ മാസത്തോടെ വിവാഹം നടത്താനാണ് രണ്ട് കുടുംബാംഗങ്ങളുടേയും തീരുമാനമെന്നാണ് കുടംബവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. വരുന്ന ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളില്‍ വിവാഹ നിശ്ചയം നടക്കുമെന്നാണ് അറിയുന്നത്.

 

 

 

LIVE NEWS - ONLINE

  • 1
    25 mins ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 2
    39 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 3
    1 hour ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 4
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    4 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി