അജിതയുടെ ഭര്‍ത്താവെന്ന് പറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ മാവോവാദി നേതാവെത്തി

Published:December 8, 2016

കോഴിക്കോട്: നിലമ്പൂരില്‍ പൊലീസ് വെടിയേറ്റ് മരിച്ച ചെന്നൈ സ്വദേശി അജിത എന്ന കാവേരിയുടെ മൃതദേഹം ഏറ്റുവാങ്ങാനായി ഭര്‍ത്താവെന്ന അവകാശവാദവുമായി മാവോവാദി നേതാവെത്തി. പൊലീസ് മൃതദേഹം സംസ്‌കരിക്കുന്നതിന് തയാറെടുപ്പ് നടത്തുമ്പോഴാണ് അജിതയുടെ ഭര്‍ത്താവാണെന്ന അവകാശവാദവുമായി തമിഴ്‌നാട് മാവോവാദി സംഘടനാ നേതാവ് കോഴിക്കോട്ടത്തെിയത്. അജിതയുടെ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎംഎല്‍ പീപ്ള്‍സ് ലിബറേഷന്‍ നേതാവ് വിനായകം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് പൊലീസിന് അപേക്ഷയൊന്നും ലഭിച്ചിട്ടില്ലന്ന് ക്രൈംബ്രാഞ്ച് ഡിവൈ എസ്പി പിസി സജീവന്‍ പറഞ്ഞു. അജിതയെ വിനായകം വിവാഹം കഴിച്ചതിന് രേഖാമൂലമുള്ള തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.