Wednesday, September 26th, 2018

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അജിത് വഡേക്കര്‍ അന്തരിച്ചു

1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ നായകനാണ് വഡേക്കര്‍.

Published On:Aug 16, 2018 | 9:53 am

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായിരുന്ന അജിത് വഡേക്കര്‍ (77) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി മുംബൈയിലെ ജാസ്‌ലോക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്ത്യയിലെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു വഡേക്കര്‍. 1971ല്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ ഇന്ത്യക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ നായകനാണ് വഡേക്കര്‍.
1972-73 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി മൂന്ന് പരമ്പരകളില്‍ വിജയം നേടിയും റെക്കാഡിട്ടു. 1966ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1974ല്‍ ജൂലായില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഏകദിന അരങ്ങേറ്റം. 37 ടെസ്റ്റുകളിലായി 31.07 റണ്‍സ് ശരാശരിയില്‍ 2113 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 14 അര്‍ദ്ധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ച്വറിയായ 143 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് ഏകദിനങ്ങള്‍ മാത്രം കളിച്ചിട്ടുള്ള വഡേക്കര്‍ 73 റണ്‍സും സ്വന്തമാക്കി. നാലുവട്ടം മുംബയെ രഞ്ജി ട്രോഫി ജേതാക്കളാക്കിയ വഡേക്കര്‍ 1974ല്‍ വിരമിച്ചു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    10 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    11 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    13 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    14 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    16 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    16 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    16 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    17 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു