Wednesday, April 25th, 2018

ഇത്ര മതിയോ വേണമെങ്കില്‍ ഇനിയും ഗ്ലാമറസാകാം…

ഗ്ലാമറസാകാന്‍ കഴിയില്ലെന്ന് പറഞ്ഞവര്‍ക്കു മറുപടിയായാണ് ഐശ്വര്യ കിടിലന്‍ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി രംഗത്തെത്തിയത്.

Published On:Dec 1, 2017 | 10:58 am

ഇത്ര മതിയോ വേണമെങ്കില്‍ ഇനിയും ഗ്ലാമറസാകാമെന്ന് തെന്നിന്ത്യന്‍ നടി ഐശ്വര്യ രാജേഷ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ പോലും ലംഘിച്ച് വിജയങ്ങള്‍ കൊയ്ത ഐശ്വര്യ തനിക്കു നേരെയുള്ള മറ്റൊരു വിവമര്‍ശനത്തിനു കൂടിയാണ് മറുപടി നല്‍കിയിരിക്കുകയാണ്. ഐശ്വര്യക്ക് നാടന്‍ വേഷങ്ങള്‍ മാത്രമേ പറ്റൂവെന്നും ഗ്ലാമറസാകാന്‍ കഴിയില്ലെന്നും പറഞ്ഞവര്‍ക്കു മുന്നിലാണ് കിടിലന്‍ ഹോട്ട് ഫോട്ടോഷൂട്ട് നടത്തി താരം രംഗത്തെത്തിയിരിക്കുന്നത്. ഏതായാലും ഐശ്വര്യയുടെ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്.
ഷോര്‍ട്ട് സ്‌കര്‍ട്ടിലും സ്വിം സ്യൂട്ടിലുമൊക്കെ താന്‍ പെര്‍ഫെക്ടാണെന്ന് ഐശ്വര്യ തെളിയിച്ചു. താരസന്തതിയായിരുന്നിട്ടും ഐശ്വര്യകഠിന പ്രയത്‌നം നടത്തിയാണ് മുന്‍നിര നായികാ പദവിയിലെത്തിയിരിക്കുന്നത്. നടനായ രാജേഷിന്റെ മകളാണ് ഐശ്വര്യ. സണ്‍ ടിവിയിലെ അസത്ത പോവത് യാര്‍ എന്ന ടെലിവിഷന്‍ ഷോയില്‍ അവതാരകയായി തുടക്കം. 2011ല്‍ അവര്‍കളും ഇവര്‍കളും എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. തൊട്ടടുത്ത വര്‍ഷം റിലീസായ ആട്ടക്കത്തിയിലൂടെ ശ്രദ്ധേയയായ ഐശ്വര്യ കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ നായികാ നിരയിലേക്ക് ഉയര്‍ന്നു.
മലയാളത്തില്‍ നിവിന്‍ പോളിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും നായികയായി. ഡാഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി. ധനുഷിന്റെ വട ചെന്നൈ, വിക്രമിന്റെ ധ്രുവനച്ചത്തിരം, മണിരത്‌നത്തിന്റെ പേരിടാത്ത ചിത്രം എന്നിവയിലും ഐശ്വര്യയാണ് നായികയാവുക.

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    14 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    15 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു