299 രൂപയുടേതാണ് പുതിയ പ്ലാന്‍. 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകളും ലഭ്യമാവും
299 രൂപയുടേതാണ് പുതിയ പ്ലാന്‍. 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകളും ലഭ്യമാവും
പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍. 299 രൂപയുടേതാണ് പുതിയ പ്ലാന്‍. ഇതില്‍ 45 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ കോളുകളും ലഭ്യമാവും. അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിനംപ്രതി 100 എസ് എം എസുകളും അയക്കാം. റോമിഗിലും എസ് എം എസ് സൗകര്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ ഡാറ്റ നല്കുന്ന 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ അടുത്തിടെ പുതുക്കിയിരുന്നു. മാറ്റം പ്രകാരം നേരത്തെ 40 ജിബി ഡാറ്റ ലഭിച്ചിരുന്നിടത്ത് 75 ജിബി ഡാറ്റയാണ് ലഭിക്കുക. ഒരു ദിവസം 100 ഫ്രീ എസ് എം എസ്, രാജ്യത്താകമാനം പരിധിയില്ലാത്ത വോയ്സ് കോളുകള്‍ എന്നിവയും പ്ലാനിന്റെ ഭാഗമായി ലഭിക്കും. മാത്രമല്ല ഒരു മാസം അനുവദിച്ച ഡാറ്റ മുഴുവന്‍ ഉപയോഗിച്ചില്ലെങ്കില്‍ 500 ജിബി വരെ അടുത്ത മാസം ഉപയോഗിക്കാനുള്ള സൗകര്യവും ഈ പ്ലാനില്‍ ലഭ്യമാണ്.