Saturday, January 19th, 2019

പ്രളയക്കെടുതി; സൗജന്യ റീചാര്‍ജ് സഹായവുമായി എയര്‍ടെല്‍

കേരളത്തിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് ക്രെഡിറ്റ്, ഡാറ്റ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നു

Published On:Aug 17, 2018 | 9:20 am

പ്രളയത്തില്‍ കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സൗജന്യ റീചാര്‍ജ് സഹായവുമായി എയര്‍ടെല്‍. കേരളത്തിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് ക്രെഡിറ്റ്, ഡാറ്റ സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നു. നിങ്ങള്‍ക്ക് 30 രൂപയായി ലഭിക്കുന്ന ക്രെഡിറ്റ് പിന്നീട് തിരിച്ചടച്ചാല്‍ മതി.
കൂടാതെ, ഒരു ജിബി മൊബൈല്‍ ഡാറ്റ 7 ദിവസത്തെ കാലാവധിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പരിധിക്കും മുകളിലായി ഈ അവസ്ഥയില്‍ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. കേരളത്തിലുടനീളമുള്ള എയര്‍ടെല്‍ സ്‌റ്റോറുകളില്‍ നിന്നും ആര്‍ക്കും തങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നുണ്ട്. തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലുള്ള 30 എയര്‍ടെല്‍ സ്‌റ്റോറുകളില്‍ ഈ സൗകര്യം ലഭ്യമാകും.

LIVE NEWS - ONLINE

  • 1
    47 mins ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 2
    3 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 3
    6 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 4
    7 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 5
    7 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 6
    7 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    9 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 9
    9 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു