Monday, July 22nd, 2019

148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍

എയര്‍ടെലിന്റെ 148 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുന്ന 3 ജി.ബിയുടെ 4ഏ ഡാറ്റക്കൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും 100 എസ്.എം.എസും ലഭിക്കും

Published On:Jul 11, 2019 | 10:22 am

എയര്‍ടെല്‍ 148 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. സൗജന്യ ഡാറ്റ, കോളിങ്, എസ്.എം.എസ് എന്നിവയാണ് ഈ പുതിയ പ്ലാനിന്റെ സവിശേഷതകള്‍. കമ്പനിയുടെ സ്‌പെഷ്യല്‍ റീചാര്‍ജായ എസ്ടിവി കോംബോ എന്ന ഇനത്തില്‍ ഉള്‍പ്പെടുത്തിയാണ് എയര്‍ടെല്‍ ഈ പുതിയ പ്ലാന്‍ അവതരിപ്പിച്ചത്. എയര്‍ടെലിന്റെ 148 രൂപയുടെ ഈ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുന്ന 3 ജി.ബിയുടെ 4G ഡാറ്റക്കൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും 100 എസ്.എം.എസും ലഭിക്കും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നി സര്‍ക്കിളുകളില്‍ മാത്രമാണ് ഇപ്പോള്‍ എയര്‍ടെലിന്റെ ഈ പുതിയ പ്ലാന്‍ ലഭിക്കുക. അധികം വൈകാതെ മറ്റു സര്‍ക്കിളുകളിലേക്കും ഈ പ്ലാന്‍ ലഭ്യമാക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ പുതിയ പ്ലാന്‍ ലഭ്യമാക്കുന്നതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ പ്രീപെയ്ഡ് റീചാര്‍ജ് പേജില്‍ ഈ പ്ലാന്‍ ദൃശ്യമാകും. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി പ്ലാന്‍ തിരഞ്ഞെടുക്കുക. അതിനുശേഷം പണം അടയ്ക്കുക. മൊബിവിക്, പേടിഎം എന്നിവ വഴിയും ഈ പ്ലാന്‍ ലഭ്യമാകും. ഈ പ്ലാനിനോടൊപ്പം എയര്‍ടെല്‍ ടി.വി ആപ്പും വിങ്ക് മ്യൂസിക് ആപ്പും സൗജന്യമായി ഉപയോഗിക്കാം. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

LIVE NEWS - ONLINE

  • 1
    2 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    3 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    3 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    4 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    4 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    5 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    6 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    6 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു