Tuesday, September 25th, 2018

ആമസോണില്‍ 4ജി സ്മാര്‍ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2600 രൂപയുടെ കാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍..!

രണ്ട് രീതിയിലാണ് 2600 രൂപ കാഷ്ബാക്ക് ആയി ലഭിക്കുക

Published On:May 19, 2018 | 8:36 am

എയര്‍ടെലും ആമസോണും ചേര്‍ന്ന് 3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം കാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു.
പദ്ധതിയ്ക്ക് കീഴില്‍ 65 ബജറ്റ് സ്മാര്‍ട്ഫോണുകള്‍ ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാവും. ഈ ഫോണുകള്‍ക്ക് 2600 രൂപയോളം കാഷ്ബാക്ക് ആയി ലഭിക്കും.
രണ്ട് രീതിയിലാണ് 2600 രൂപ കാഷ്ബാക്ക് ആയി ലഭിക്കുക. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ തരും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീച്ചാര്‍ജ് ചെയ്തിരിക്കണം. അപ്പോള്‍ 500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീച്ചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.
പ്രതിദിനം ഒരു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയര്‍ടെല്‍ ഓഫറാണ് 162 രൂപയുടേത്. ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീച്ചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. ഇത് ആമസോണ്‍ പേ മണിയായാണ് ലഭിക്കുക. ഇതിന് 24 മാസത്തിനുള്ളില്‍ 24 തവണ റീച്ചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീച്ചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.

LIVE NEWS - ONLINE

  • 1
    57 mins ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 2
    59 mins ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 3
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 4
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 5
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 6
    15 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 7
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 8
    20 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 9
    21 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു