Wednesday, September 19th, 2018

219 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍…

ഡാറ്റയും, അണ്‍ലിമിറ്റഡ് കോളുകളും, അണ്‍ലിമിറ്റഡ് ഹെലോ ട്യൂണ്‍ സബ്സ്‌ക്രിപ്ഷനും എല്ലാം ഉള്‍പ്പെട്ടിട്ടുള്ളതാണ് പുതിയ ഓഫര്‍

Published On:Apr 27, 2018 | 1:37 pm

എയര്‍ടെല്‍ 219 രൂപയുടെ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ഡാറ്റയും, അണ്‍ലിമിറ്റഡ് കോളുകളും, അണ്‍ലിമിറ്റഡ് ഹെലോ ട്യൂണ്‍ സബ്സ്‌ക്രിപ്ഷനും എല്ലാം ഉള്‍പ്പെട്ടിട്ടുള്ളതാണ് പുതിയ ഓഫര്‍. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. പ്രതിദിനം 1.4 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകള്‍, പ്രതിദിനം 100 എസ്.എം.എസ് എന്നിവയും ഓഫറില്‍ ലഭിക്കും. ഹെലോ ട്യൂണ്‍ സബ്സ്‌ക്രിപ്ഷന്‍ 219 ഓഫറിന്റെ പ്രത്യേകതയാണ്.
നമ്മളെ ഒരാള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ‘ട്രിങ് ട്രിങ് ‘ എന്ന ഫോണ്‍റിങ് ശബ്ദം മാത്രമാണ് സാധാരണ കേള്‍ക്കുക. ഇതിന് പകരം ഇഷ്ടമുള്ള പാട്ടുകളും മറ്റും നല്‍കുന്ന സേവനമാണ് ഹെലോട്യൂണ്‍. മറ്റ് സേവന ദാതാക്കളും ഈ സേവനം നല്‍കിവരുന്നുണ്ട്. എന്നാല്‍, നിശ്ചിത തുക നല്‍കേണ്ടതായിവരും. എന്നാല്‍ ചിലപ്പോള്‍ ഇത്തരം ഓഫറകളും ലഭിക്കാറുണ്ട്. സാധാരണഗതിയില്‍ ഒരു ഉപയോക്താവിന് 30 രൂപയോളം ഹെലോട്യൂണിനായി പ്രതിമാസം ചിലവാക്കേണ്ടി വരും. ആക്ടിവേഷന്‍ ചാര്‍ജ് വേറെയും വരാറുണ്ട്. എന്നാല്‍ 219 രൂപയുടെ പ്ലാനില്‍ ഇത് സൗജന്യമായി ലഭിക്കും.

LIVE NEWS - ONLINE

  • 1
    3 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    14 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    45 mins ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    1 hour ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    1 hour ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    1 hour ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    1 hour ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    2 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും