Tuesday, October 16th, 2018

ഉയരാനിനി 60 ദിനം; 15 മുതല്‍ പരീക്ഷണ പറക്കല്‍ ആരംഭിക്കും

ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇതിനകം രണ്ടുതവണ വീതം പരീക്ഷണ പറക്കല്‍ നടത്തിയിട്ടുണ്ട്. ഗോ എയര്‍, സ്‌പൈസ് ജറ്റ് എന്നിവയാണ് അടുത്ത ഘട്ടങ്ങളില്‍ എത്തുക.

Published On:Oct 10, 2018 | 1:32 pm

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവള ഉദ്ഘാടനത്തിന്റെ മുന്നോടിയായി കസ്റ്റംസ് പരിശോധന പൂര്‍ത്തിയാവുകയും വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുകയും ചെയ്തതോടെ 15 മുതല്‍ വിവിധ കമ്പനികള്‍ പരീക്ഷണ പറക്കല്‍ നടത്തും. ഇന്‍ഡിഗോ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇതിനകം രണ്ടുതവണ വീതം പരീക്ഷണ പറക്കല്‍ നടത്തിയിട്ടുണ്ട്. ഗോ എയര്‍, സ്‌പൈസ് ജറ്റ് എന്നിവയാണ് അടുത്ത ഘട്ടങ്ങളില്‍ എത്തുക.
ഇന്നുമുതല്‍ രണ്ടുദിവസം വിമാനത്താവള പരിധിയിലുള്ള മട്ടന്നൂര്‍ നഗരസഭ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പൊതുജനങ്ങള്‍ക്കും വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ ഓഹരി ഉടമകള്‍ക്കും വിമാനത്താവളത്തില്‍ സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് വിവിധ കമ്പനികള്‍ തങ്ങളുടെ കണ്ണൂരിലെ കന്നിപറക്കലിന് എത്തുക.
സര്‍വ്വീസിന് കരാര്‍ ഒപ്പിട്ടതും താല്പര്യം പ്രകടിപ്പിച്ചതുമായ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ്, ഇന്റിഗോ, ഗോ എയര്‍, സ്‌പൈസ് ജറ്റ് എയര്‍വെയ്‌സ്, ഫ്‌ളൈദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍ എന്നീ കമ്പനികളുടെ പ്രതിനിധികളായിരുന്നു വിമാനത്താവളം സന്ദര്‍ശിച്ചശേഷം കിയാലുമായി ചര്‍ച്ച നടത്തിയത്. ഡിസംബര്‍ 9 നാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനം. തുടക്കം മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ സര്‍വ്വീസ് നടത്തും.
കസ്റ്റംസ് എറണാകുളം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ജോയിന്റ് കമ്മീഷണര്‍ അനില്‍ രാജന്‍, കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ് കുമാര്‍, കോഴിക്കോട് ഇന്റലിജന്റ്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ വിധുലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗസംഘമാണ് ഇന്നലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    7 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    11 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു