Wednesday, June 19th, 2019

എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡല്‍ഹി പട്യാലഹൗസ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്

Published On:Jul 19, 2018 | 6:47 pm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനും മകനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാലഹൗസ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരം, മകന്‍ കാര്‍ത്തി എന്നിവരുള്‍പ്പടെ 16 പേര്‍ക്കെതിരായ കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സി ബി ഐ പ്രത്യേക ജഡ്ജി ഒ പി സൈനിക്ക് മുന്‍പാകെയാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ 31 ന് കേസ് പരിഗണിക്കും.
2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്കിയെന്നാണ് കേസ്. ഇതിനായി കമ്പനിയില്‍ നിന്ന് 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരം കൈക്കൂലിയായി വാങ്ങിയെന്നും എന്‍ഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    2 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    2 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    4 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി