Saturday, January 19th, 2019

കാറില്‍ എയര്‍ബാഗുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇരട്ട മുന്‍ എയര്‍ബാഗുകളാണ് ഇടത്തരം കാറുകളില്‍ പ്രധാനമായും ഒരുങ്ങാറ്

Published On:Nov 8, 2018 | 8:27 am

ഇന്നത്തെ കാലത്ത് എയര്‍ബാഗ് സുരക്ഷയുള്ള കാറുകള്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്ക് താത്പര്യം. ഇരട്ട മുന്‍ എയര്‍ബാഗുകളാണ് ഇടത്തരം കാറുകളില്‍ പ്രധാനമായും ഒരുങ്ങാറ്. എയര്‍ബാഗ് ഉണ്ടെങ്കില്‍ സുരക്ഷ തന്നെയാണ്. എന്നാല്‍ എയര്‍ബാഗുള്ള കാറുകളില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.
1 ഡ്രൈവറിനൊപ്പം മുന്‍നിരയില്‍ ഇരിക്കുന്ന യാത്രക്കാര്‍ ഡാഷ്ബോര്‍ഡില്‍ കാല്‍ കയറ്റിവെയ്ക്കുന്ന പതിവ് കാണാറുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗാണ് കാറില്ലെങ്കില്‍ ഈ ശീലം ഗുരുതര അപകടം വരുത്തിവെയ്ക്കും. ചെറിയ സ്ഫോടനത്തോടെയാണ് എയര്‍ബാഗുകള്‍ പുറത്തുവരാറ്. ഡാഷ്ബോര്‍ഡില്‍ കാല്‍ വെച്ചിരിക്കുന്ന സമയത്താണ് എയര്‍ബാഗുകള്‍ പുറത്തുവരുന്നതെങ്കില്‍ കാലുകള്‍ക്ക് സാരമായ പരുക്കേല്‍ക്കും.
2 എയര്‍ബാഗുള്ള കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അപകട തീവ്രത കൂടും. സീറ്റ് ബെല്‍റ്റോടു കൂടിയാണ് മിക്ക എയര്‍ബാഗുകളെയും കമ്പനികള്‍ പരീക്ഷിക്കാറ്. ചില കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചെങ്കില്‍ മാത്രമെ എയര്‍ബാഗുകള്‍ പുറത്തുവരികയുള്ളു. ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ മുന്നോട്ടു തെറിച്ചുവീഴാതിരിക്കാന്‍ സീറ്റ് ബെല്‍റ്റുകള്‍ സഹായിക്കും. എയര്‍ബാഗുകള്‍ക്ക് പൂര്‍ണമായും വികസിക്കാനുള്ള സാവകാശം കൂടിയാണ് സീറ്റ് ബെല്‍റ്റുകള്‍ ഈ നടപടിയിലൂടെ നല്‍കുന്നത്.
3 സ്റ്റീയറിംഗ് വീലിലാണ് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഒരുങ്ങുന്നത്. അതുകൊണ്ടു മുന്നോട്ടാഞ്ഞ് സ്റ്റീയറിംഗ് വീലിനോട് ചേര്‍ന്നുള്ള ഇരുത്തം കൂടുതല്‍ അപകടം സൃഷ്ടിക്കും. എയര്‍ബാഗില്‍ നിന്നുള്ള സ്ഫോടനത്തില്‍ ഓടിക്കുന്നയാളുടെ മുഖത്തിന് പരുക്കേല്‍ക്കാം. മാത്രമല്ല, എയര്‍ബാഗ് പൂര്‍ണമായും വികസിക്കുന്നതിന് മുമ്പെ ഡ്രൈവറുടെ മുഖം സ്റ്റീയറിംഗ് വീലില്‍ ചെന്നിടിക്കും. സ്റ്റീയറിംഗ് വീലില്‍ നിന്നും നിശ്ചിതമായ അകലം കാറോടിക്കുന്നയാള്‍ പാലിച്ചിരിക്കണം.

LIVE NEWS - ONLINE

  • 1
    3 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    4 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    4 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    4 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    4 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    6 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    6 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    7 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു