Saturday, January 19th, 2019

കൃഷിഭൂമി നശിപ്പിച്ച് വിമാനത്താവളം നിര്‍മിക്കേണ്ട: വി.എസ്.

പനമരം: കൃഷിഭൂമികള്‍ നശിപ്പിച്ചുകൊണ്ട് വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിമാനത്താവളത്തിനായുളള ചീക്കല്ലുരിലെ നിര്‍ദിഷ്ഠ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള നിര്‍മാണത്തെ എന്തു വില കെടുത്തും തടയുമെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് വിമാനത്താവളത്തിനെതിരെ പോരാടുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി. ജില്ലയിലെ ആദിവാസികളും മറ്റുള്ളവരും കൃഷികൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇത്തരത്തിലുളളവരുടെ ജീവിതം ദുരിത പൂര്‍ണമാക്കാനാണ് വിമാനത്താവള നിര്‍മാണം ലക്ഷ്യമിടുന്നത്. പുതിയതായി കൃഷി ഭൂമി നികത്തിയുള്ള വിമാനത്താവളത്തിന്റെ ആവശ്യമില്ല. മൈസൂരില്‍ ആരംഭിച്ച വിമാനത്താവളം നിലവില്‍ അടച്ചുപൂട്ടേണ്ട … Continue reading "കൃഷിഭൂമി നശിപ്പിച്ച് വിമാനത്താവളം നിര്‍മിക്കേണ്ട: വി.എസ്."

Published On:Oct 7, 2013 | 5:20 pm

പനമരം: കൃഷിഭൂമികള്‍ നശിപ്പിച്ചുകൊണ്ട് വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വിമാനത്താവളത്തിനായുളള ചീക്കല്ലുരിലെ നിര്‍ദിഷ്ഠ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവള നിര്‍മാണത്തെ എന്തു വില കെടുത്തും തടയുമെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് വിമാനത്താവളത്തിനെതിരെ പോരാടുമെന്നും അദ്ദേഹം കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി. ജില്ലയിലെ ആദിവാസികളും മറ്റുള്ളവരും കൃഷികൊണ്ടാണ് ഉപജീവനം നടത്തുന്നത്. ഇത്തരത്തിലുളളവരുടെ ജീവിതം ദുരിത പൂര്‍ണമാക്കാനാണ് വിമാനത്താവള നിര്‍മാണം ലക്ഷ്യമിടുന്നത്. പുതിയതായി കൃഷി ഭൂമി നികത്തിയുള്ള വിമാനത്താവളത്തിന്റെ ആവശ്യമില്ല. മൈസൂരില്‍ ആരംഭിച്ച വിമാനത്താവളം നിലവില്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നും വി എസ് പറഞ്ഞു.
യോഗത്തില്‍ ചീക്കല്ലൂര്‍ നെല്‍വയല്‍ സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    50 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്