Wednesday, February 20th, 2019

വ്യോമയാന നയത്തിന് അംഗീകാരം: എയര്‍ കേരളക്ക് പ്രതീക്ഷ

        ന്യൂഡല്‍ഹി: പുതിയ വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിമാനയാത്ര ജനകീയവും ചെലവു കുറഞ്ഞതുമാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തിസ്വപ്‌ന പദ്ധതിയായ എയര്‍ കേരളക്ക് പുതിയ വ്യോമയാന നയം ഗുണം ചെയ്യും. പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഇരുപത് വിമാനങ്ങള്‍ വേണമെന്ന ചട്ടം എടുത്തുകളയും. കേരള സര്‍ക്കാറിന്റ എയര്‍ലൈന്‍ പദ്ധതിയായ എയര്‍ കേരളക്ക് ഏറെ ഗുണംചെയ്യുന്ന … Continue reading "വ്യോമയാന നയത്തിന് അംഗീകാരം: എയര്‍ കേരളക്ക് പ്രതീക്ഷ"

Published On:Jun 15, 2016 | 8:37 pm

Air Kerala Full Image

 

 

 

 
ന്യൂഡല്‍ഹി: പുതിയ വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിമാനയാത്ര ജനകീയവും ചെലവു കുറഞ്ഞതുമാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരളത്തിസ്വപ്‌ന പദ്ധതിയായ എയര്‍ കേരളക്ക് പുതിയ വ്യോമയാന നയം ഗുണം ചെയ്യും. പുതിയ വിമാന സര്‍വീസ് തുടങ്ങുന്നതിന് അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയവും ഇരുപത് വിമാനങ്ങള്‍ വേണമെന്ന ചട്ടം എടുത്തുകളയും. കേരള സര്‍ക്കാറിന്റ എയര്‍ലൈന്‍ പദ്ധതിയായ എയര്‍ കേരളക്ക് ഏറെ ഗുണംചെയ്യുന്ന തീരുമാനമാണിത്. അരമണിക്കൂര്‍ യാത്രയ്ക്ക് 1,200 രൂപയും ഒരു മണിക്കൂറിന് 2,500 രൂപയുമായിരിക്കും പരമാവധി ടിക്കറ്റ് നിരക്ക്. അധിക ബാഗേജിന് ഈടാക്കുന്ന നിരക്ക് കുറക്കാന്‍ നയം നിര്‍ദ്ദേശിക്കുന്നു. റീഫണ്ട് കിട്ടാനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കാനും പതിനഞ്ച് ദിവസത്തിനുള്ളില്‍ റീഫണ്ട് തുക ലഭ്യമാക്കണമെന്നും നയം നിര്‍ദ്ദേശിക്കുന്നു. അഞ്ചു വര്‍ഷത്തെ പരിചയവും 20 വിമാനങ്ങളുമെന്ന നിയമം എയര്‍കേരള പദ്ധതി അവസാനിച്ച മട്ടിലായിരുന്നു. ഇതിന് ഇളവുവേണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമയാന നയത്തില്‍ കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു