Sunday, April 21st, 2019

എയര്‍ ഇന്ത്യ ശൈത്യകാല ഷെഡ്യൂള്‍ 27മുതല്‍

കൊച്ചി: ശൈല്യകാലത്തിന്റെ ആഗമനവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യാ സമയക്രമം മാറ്റുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസിന് ആഴ്ചയില്‍ 109 രാജ്യാന്തര സര്‍വീസുകളും 20 ആഭ്യന്തര സര്‍വീസുകളുമാണ് ശൈല്യകാല വിമാനസമയക്രമത്തില്‍ ഉള്ളത്. പുതിയ സമയക്രമത്തില്‍ കൊച്ചി-ദുബായ്‌കൊച്ചി വിമാനസമയം മാറ്റിയിട്ടുണ്ട്. നിത്യേന പുലര്‍ച്ചെ 4.40ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന വിമാനം 27മുതല്‍ വൈകീട്ട് 4നായിരിക്കും പുറപ്പെടുക. പുലര്‍ച്ചെ 12.15ന് ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം ഇനി പുലര്‍ച്ചെ 1.10നായിരിക്കും എത്തുക. … Continue reading "എയര്‍ ഇന്ത്യ ശൈത്യകാല ഷെഡ്യൂള്‍ 27മുതല്‍"

Published On:Oct 25, 2013 | 11:50 am

കൊച്ചി: ശൈല്യകാലത്തിന്റെ ആഗമനവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യാ സമയക്രമം മാറ്റുന്നു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസിന് ആഴ്ചയില്‍ 109 രാജ്യാന്തര സര്‍വീസുകളും 20 ആഭ്യന്തര സര്‍വീസുകളുമാണ് ശൈല്യകാല വിമാനസമയക്രമത്തില്‍ ഉള്ളത്. പുതിയ സമയക്രമത്തില്‍ കൊച്ചി-ദുബായ്‌കൊച്ചി വിമാനസമയം മാറ്റിയിട്ടുണ്ട്. നിത്യേന പുലര്‍ച്ചെ 4.40ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കുന്ന വിമാനം 27മുതല്‍ വൈകീട്ട് 4നായിരിക്കും പുറപ്പെടുക. പുലര്‍ച്ചെ 12.15ന് ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന വിമാനം ഇനി പുലര്‍ച്ചെ 1.10നായിരിക്കും എത്തുക. യാത്രക്കാരുടെ അഭിപ്രായം കണക്കിലെടുത്താണ് ദുബായ് വിമാന സമയത്തില്‍ മാറ്റം വരുത്തിയത്.
കോഴിക്കോട് നിന്ന് ദുബായ്, മസ്‌ക്കറ്റ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് നിത്യേന സര്‍വീസ് ഉണ്ട്. ദമാമിലേക്ക് ആഴ്ചയില്‍ നേരിട്ട് രണ്ട് സര്‍വീസും കൊച്ചി വഴി രണ്ട് സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് മൂന്നും സലാലയിലേക്കും അല്‍ അയ്‌നിലേക്കും ഒന്നുവീതവും സര്‍വീസുകളാണുള്ളത്. കോഴിക്കോട്ട് നിന്ന് ഗള്‍ഫിലേക്ക് ആഴ്ചയില്‍ 37സര്‍വീസുകളാണുള്ളത്.
കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്ക് ആഴ്ചയില്‍ മൊത്തം 31 സര്‍വീസുകളുണ്ട്. അബുദാബി, ദുബായ്, ദോഹബഹ്‌റിന്‍ എന്നിവിടങ്ങളിലേക്ക് നിത്യേന സര്‍വീസ് ഒരുക്കിയിട്ടുണ്ട്. ദോഹ-ബഹ്‌റിന്‍ സര്‍വീസ് കോഴിക്കോട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലേക്ക് ആഴ്ചയില്‍ നാലും മസ്‌ക്കറ്റിലേക്ക് മൂന്നും മംഗലാപുരം വഴി കുവൈറ്റിലേക്ക് മൂന്നും സര്‍വീസുകളാണുള്ളത്.
തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് നിത്യേനയും ദുബായിലേക്ക് ആഴ്ചയില്‍ അഞ്ചും മസ്‌ക്കറ്റിലേക്കും ഷാര്‍ജയിലേക്കും മൂന്നുവീതവും സര്‍വീസ് ഉണ്ട്. സലാലയിലേക്ക് നേരിട്ടും കൊച്ചിവഴിയും ഓരോ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മൊത്തം 20 സര്‍വീസുകളാണ് ഗള്‍ഫിലേക്കുള്ളത്. പുതിയ ഷെഡ്യൂള്‍ 27മുതല്‍ നിലവില്‍ വരും.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു