Thursday, November 15th, 2018

എയര്‍ഇന്ത്യാ എക്‌സ്പ്രസ് 30 സര്‍വീസുകള്‍ വര്‍ധിപ്പിച്ചു

      എയര്‍ഇന്ത്യാ എക്‌സ്പ്രസ് കേരളത്തിനും ഗള്‍ഫ് മേഖല്ക്കുമിടയില്‍ 30 സര്‍വീസുകള്‍ അധികമായി തുടങ്ങിയതായി കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. എയര്‍എക്‌സ്പ്രസിന്റെ പുതുക്കിയ ഷെഡ്യൂള്‍ നിലവില്‍വന്നതോടെയാണ് പ്രവാസികള്‍ക്കും ആഭ്യന്തരയാത്രികര്‍ക്കും കൂടുതല്‍ അവസരം തുറന്നത്. ഈ ആഴ്ച തുടങ്ങിയ പുതിയ ഷെഡ്യൂള്‍പ്രകാരമാണ് നേരത്തേയുള്ള 346 സര്‍വീസ് 386 ആയി വര്‍ധിപ്പിച്ചത്. കോഴിക്കോട്‌ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് ഏര്‍പ്പെടുത്തിയതാണ് പ്രവാസികള്‍ക്കുള്ള ആശ്വാസം. കോഴിക്കോട്ടുനിന്ന് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5.55ന് ദോഹയിലേക്കുള്ള പുതിയ വിമാനം പറന്നുയരും. പ്രതിവാര ചെന്നൈതിരുവനന്തപുരം … Continue reading "എയര്‍ഇന്ത്യാ എക്‌സ്പ്രസ് 30 സര്‍വീസുകള്‍ വര്‍ധിപ്പിച്ചു"

Published On:Nov 1, 2013 | 11:09 am

Airindia

 

 

 

എയര്‍ഇന്ത്യാ എക്‌സ്പ്രസ് കേരളത്തിനും ഗള്‍ഫ് മേഖല്ക്കുമിടയില്‍ 30 സര്‍വീസുകള്‍ അധികമായി തുടങ്ങിയതായി കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. എയര്‍എക്‌സ്പ്രസിന്റെ പുതുക്കിയ ഷെഡ്യൂള്‍ നിലവില്‍വന്നതോടെയാണ് പ്രവാസികള്‍ക്കും ആഭ്യന്തരയാത്രികര്‍ക്കും കൂടുതല്‍ അവസരം തുറന്നത്. ഈ ആഴ്ച തുടങ്ങിയ പുതിയ ഷെഡ്യൂള്‍പ്രകാരമാണ് നേരത്തേയുള്ള 346 സര്‍വീസ് 386 ആയി വര്‍ധിപ്പിച്ചത്.

കോഴിക്കോട്‌ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് ഏര്‍പ്പെടുത്തിയതാണ് പ്രവാസികള്‍ക്കുള്ള ആശ്വാസം. കോഴിക്കോട്ടുനിന്ന് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5.55ന് ദോഹയിലേക്കുള്ള പുതിയ വിമാനം പറന്നുയരും. പ്രതിവാര ചെന്നൈതിരുവനന്തപുരം സര്‍വീസ് നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്തുനിന്ന് രാത്രി 11ന് തിരിച്ച് ചെന്നൈയ്ക്ക് പറക്കുമെന്ന് മന്ത്രി പറഞ്ഞു.
മുംബൈക്കും കൊച്ചിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് ദിവസം നടത്തിയിരുന്ന സര്‍വീസ് നാലാക്കി. ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിമുംബൈകൊച്ചി സര്‍വീസ് നടത്തും. കോഴിക്കോട്ഷാര്‍ജ റൂട്ടില്‍ ആഴ്ചയില്‍ അഞ്ചുദിവസം നടത്തിയിരുന്ന സര്‍വീസ് ദിവസേനയാക്കി. കോഴിക്കോട്മസ്‌കറ്റ്, കൊച്ചിഅബുദാബി സര്‍വീസും പ്രതിദിനമാക്കി വര്‍ധിപ്പിച്ചു. കൊച്ചിഷാര്‍ജ സര്‍വീസ് മൂന്നില്‍നിന്ന് നാലിലേക്കും തിരുവനന്തപുരംദുബായ് സര്‍വീസ് ആഴ്ചയില്‍ നാലില്‍നിന്ന് അഞ്ചാക്കിയും വര്‍ധിപ്പിച്ചു.
തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയില്‍ എല്ലാ ചൊവ്വാഴ്ചയും ഒരു സര്‍വീസ് ഉണ്ടാകും. കൊച്ചികോഴിക്കോട് പ്രതിദിനസര്‍വീസും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തിരുവനന്തപുരംകൊച്ചിതിരുവനന്തപുരം സര്‍വീസും ഉണ്ടാകുമെന്നും വേണുഗോപാല്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    10 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    11 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    13 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി