Wednesday, September 26th, 2018

എയര്‍ ഇന്ത്യ ഈ വര്‍ഷവും ലാഭംകൊയ്യും

    ന്യൂഡല്‍ഹി: കടക്കെണിയില്‍ അകപ്പെട്ട് പതറുന്ന കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കമ്പനിയുടെ മൊത്തം നഷ്ടം 3,643 കോടി രൂപയായി കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ വര്‍ഷക്കാലം നഷ്ടത്തിന്റെ മാത്രം ട്രാക്കിലായിരുന്ന എയര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105 കോടി രൂപയുടെ ലാഭം നേടിയിരുന്നു. നികുതി കഴിച്ചുള്ള നഷ്ടം കഴിഞ്ഞ വര്‍ഷം 3,836 കോടി … Continue reading "എയര്‍ ഇന്ത്യ ഈ വര്‍ഷവും ലാഭംകൊയ്യും"

Published On:Mar 29, 2017 | 7:42 am

Air India Full 98989

 

 

ന്യൂഡല്‍ഹി: കടക്കെണിയില്‍ അകപ്പെട്ട് പതറുന്ന കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 300 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കുന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കമ്പനിയുടെ മൊത്തം നഷ്ടം 3,643 കോടി രൂപയായി കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വര്‍ഷക്കാലം നഷ്ടത്തിന്റെ മാത്രം ട്രാക്കിലായിരുന്ന എയര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 105 കോടി രൂപയുടെ ലാഭം നേടിയിരുന്നു. നികുതി കഴിച്ചുള്ള നഷ്ടം കഴിഞ്ഞ വര്‍ഷം 3,836 കോടി രൂപയായിരുന്നു. പ്രവര്‍ത്തനത്തിലും സാമ്പത്തിക അച്ചടക്കത്തിലും മികച്ച പ്രകടനമാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ കാഴ്ചവെക്കുന്നത്. എയര്‍ ഇന്ത്യയില്‍ സര്‍ക്കാരിന്റെ നിക്ഷേപം കുറ്ക്കാനോ കമ്പനിയെ സ്വകാര്യവത്കരിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക ബാദ്ധ്യത മറികടക്കാനായി 2021ഓടെ എയര്‍ ഇന്ത്യക്ക് 30,231 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ വരുമാനം കൂട്ടാനായി ടിക്കറ്റിന്റെ ഫ്‌ളാഷ് വില്‍പ്പന നടത്തുമെന്നും പുതിയ റൂട്ടുകളിലേക്ക് സര്‍വീസ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    12 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    13 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    16 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    17 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    18 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    18 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    19 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    19 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു