Wednesday, April 24th, 2019

രാജ്യാന്തര സര്‍വീസ് നടത്താന്‍ ഇനി എയര്‍ഏഷ്യയും

      അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ വിമാന കമ്പനി ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്‌റോല്‍ പറഞ്ഞു. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതോടെ എയര്‍ഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു. നിലവില്‍ എട്ടു വിമാനങ്ങള്‍ മാത്രമുള്ള എയര്‍ഏഷ്യ ഈ വര്‍ഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 ആയി … Continue reading "രാജ്യാന്തര സര്‍വീസ് നടത്താന്‍ ഇനി എയര്‍ഏഷ്യയും"

Published On:Mar 6, 2017 | 9:47 am

Airasia International Full Image

 

 

 
അടുത്ത വര്‍ഷം മുതല്‍ രാജ്യാന്തര സര്‍വീസ് നടത്താന്‍ എയര്‍ഏഷ്യ ഇന്ത്യ വിമാന കമ്പനി ഒരുങ്ങുന്നു. ഇക്കാര്യം സജ്ജമാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമര്‍ അബ്‌റോല്‍ പറഞ്ഞു. രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന വ്യോമയാന നയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതോടെ എയര്‍ഏഷ്യ ഇന്ത്യ നീക്കം നടത്തുകയായിരുന്നു.
നിലവില്‍ എട്ടു വിമാനങ്ങള്‍ മാത്രമുള്ള എയര്‍ഏഷ്യ ഈ വര്‍ഷാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 14 ആയി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം ആറു വിമാനങ്ങള്‍ കൂടി വാങ്ങുന്നതോടെ രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ എയര്‍ക്രാഫ്റ്റുകള്‍ കന്പനിക്ക് സ്വന്തമാകും. 2018 ഏപ്രിലോടെ എയര്‍ഏഷ്യ രാജ്യാന്തര സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജൂണില്‍ പ്രഖ്യാപിച്ച വ്യോമസേന നയത്തിലാണ് രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് അഞ്ചുവര്‍ഷത്തെ ആഭ്യന്തരപ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. പകരം 20 വിമാനങ്ങള്‍ സ്വന്തമായുള്ളവര്‍ക്കോ, മൊത്തം വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തിന്റെ 20 ശതമാനം ആഭ്യന്തര റൂട്ടിന് നീക്കിവെച്ചിട്ടുള്ള കന്പനികള്‍ക്കോ രാജ്യാന്തര സര്‍വീസിന് അനുമതി ലഭിക്കുമെന്ന വ്യവസ്ഥ വ്യോമസേന ഉള്‍പ്പെടുത്തുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    8 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    10 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    11 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    13 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    13 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    17 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം