Wednesday, September 19th, 2018

അഹിംസാ സന്ദേശവുമായി യുവാക്കളുടെ ബൈക്ക് യാത്ര

      പാലക്കാട്: യുവാക്കളുടെ ഇന്ത്യ-നേപ്പാള്‍ സൗഹൃദ യാത്ര ശ്രദ്ധേയമാവുന്നു. അഹിംസാ സന്ദേശവുമായി പാലക്കാട് എക്‌സ്ട്രീം റൈഡേഴ്‌സ് അംഗങ്ങളായ പ്രശാന്ത് കുമാര്‍ അകത്തേത്തറയും കെ. മുഹമ്മദ് ഷെബീറുമാണ് ഇന്ത്യാ-നേപ്പാള്‍ ബൈക്ക് യാത്ര നടത്തുന്നത്. 21 ന് പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് യാത്ര ആരംഭിക്കുക. മഹാത്മാഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചും 22 സംസ്ഥാനങ്ങളിലെ ജനങ്ങളുമായി സംവദിച്ചുമാണ് യാത്ര. 27 ദിവസമാണ് യാത്രക്കായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും 9000 കിലോമീറ്റര്‍ വരുന്ന യാത്ര 23 ദിവസംകൊണ്ടു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് … Continue reading "അഹിംസാ സന്ദേശവുമായി യുവാക്കളുടെ ബൈക്ക് യാത്ര"

Published On:Feb 19, 2014 | 10:56 am

Prashanth and Shabeer Palakkad Full

 

 

 
പാലക്കാട്: യുവാക്കളുടെ ഇന്ത്യ-നേപ്പാള്‍ സൗഹൃദ യാത്ര ശ്രദ്ധേയമാവുന്നു. അഹിംസാ സന്ദേശവുമായി പാലക്കാട് എക്‌സ്ട്രീം റൈഡേഴ്‌സ് അംഗങ്ങളായ പ്രശാന്ത് കുമാര്‍ അകത്തേത്തറയും കെ. മുഹമ്മദ് ഷെബീറുമാണ് ഇന്ത്യാ-നേപ്പാള്‍ ബൈക്ക് യാത്ര നടത്തുന്നത്. 21 ന് പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നാണ് യാത്ര ആരംഭിക്കുക. മഹാത്മാഗാന്ധിയുടെയും ശ്രീ ബുദ്ധന്റെയും ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചും 22 സംസ്ഥാനങ്ങളിലെ ജനങ്ങളുമായി സംവദിച്ചുമാണ് യാത്ര. 27 ദിവസമാണ് യാത്രക്കായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും 9000 കിലോമീറ്റര്‍ വരുന്ന യാത്ര 23 ദിവസംകൊണ്ടു തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രശാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. 2006 ല്‍ കാശ്മീരിലേക്ക് ബൈക്കില്‍ യാത്ര ചെയ്ത അനുഭവത്തെ പിന്തുടര്‍ന്നാണ് ഇത്തവണ യാത്രക്കു തയാറെടുക്കുന്നത്. അന്ന് 21 ദിവസംകൊണ്ട് 7800 കിലോമീറ്ററാണ് യാത്ര ചെയ്തത്. എയ്ഡ്‌സിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമെതിരേയുള്ള ജാഗ്രതാ സന്ദേശമാണ് അന്ന് ഉയര്‍ത്തിയത്. ഇത്തവണ യാത്രക്കായി 2.15 ലക്ഷംരൂപ വിലയുള്ള കെ.ടി.എം390സി.സി ബൈക്കാണ് തയാറാക്കിയിട്ടുള്ളത്. എവറസ്റ്റ് കൊടുമുടിയും സന്ദര്‍ശിക്കും. പോര്‍ബന്തര്‍, രാജ്ഘട്ട്, സബര്‍മതി ആശ്രമം, ശാന്തിനികേതന്‍, നവഖാലി, അഖഘാന്‍ പാലസ്, ഗയയിലെ ശ്രീ ബുദ്ധന്റെ ആശ്രമം, ജാലിയന്‍ വാലാബാഗ് തുടങ്ങി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് ശബരി ആശ്രമത്തിലും പോകും. നിളാനദിയിലെ തിരുന്നാവായ മണല്‍പ്പുറത്താണു തിരിച്ചെത്തുകയെന്നും ഇവര്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    26 mins ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    2 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    3 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    4 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    6 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    6 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    7 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    7 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല