ഇന്ത്യ അഗ്‌നി4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു

Published:January 2, 2017

agni4-india-full

 

 

 

 
ബാലസോറി: ഇന്ത്യയുടെ 4000 കിലോമീറ്റര്‍ ആണവവാഹക മിസൈലായ അഗ്‌നി 4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. പാകിസ്താനെ ലക്ഷ്യമിട്ടാണ് അഗ്‌നി4 നിര്‍മിച്ചത്. അഗ്‌നി4ന്റെ അഞ്ചാമത്തെ പരീക്ഷണമാണിത്. 2011, 2012, 2014, 2015 വര്‍ഷങ്ങളിലും അഗ്‌നി4 വിക്ഷേപിച്ച് വിജയം കണ്ടിരുന്നു. ഇതിനോടകം തന്നെ അഗ്‌നി4 സൈന്യത്തിന്റെ ഭാഗമായിട്ടുണ്ട്. 20 മീറ്റര്‍ നീളമുള്ള മിസൈലിന് 17 ടണ്‍ ഭാരമുണ്ട്. 4000 കിലോമീറ്റര്‍ ദൂരത്തേക്ക് ഒരു ടണ്‍ ആണവ യുദ്ധ സാമഗ്രികള്‍ എത്തിക്കാന്‍ ശേഷിയുളള മിസൈലാണിത്. രണ്ട് ഘട്ടമുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലാണിത്. ഡിആര്‍ഡിഓ ആണ് അഗ്‌നി4 നിര്‍മിച്ചിരിക്കുന്നത്. കൃത്യമായ നിരീക്ഷണത്തിന്റെ ഫലമായി എല്ലാ തടസങ്ങളും മറികടന്നെന്ന് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. നവീനവും വിശ്വാസയോഗ്യവുമായ സങ്കേതങ്ങളാണ് മിസൈലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസംബര്‍ 26ന് ഡിആര്‍ഡിഓ അഗ്‌നി 5 വിജയകരമായി വിക്ഷേപിച്ചിരുന്നു. അഗ്‌നി5ന്റെ വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി. ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.