Wednesday, February 20th, 2019

പതിനഞ്ചുവര്‍ഷത്തിന് ശേഷം ഏലിയാമ്മക്ക് പെന്‍ഷന്‍

കോട്ടയം: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചുകീച്ചേരില്‍ ഏലിയാമ്മ(78)യെ തേടി പെന്‍ഷനെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഏലിയാമ്മക്കു കുടിശികസഹിതം പെന്‍ഷന്‍ ലഭിക്കുന്നതിന് അവസരമൊരുങ്ങിയത്. ആറര ലക്ഷം രൂപ കുടിശികയും പെന്‍ഷനും അനുവദിച്ചാണു നടപടിയായത്. 1996ല്‍ പാമ്പാടി പഞ്ചായത്തില്‍നിന്നു ഫുള്‍ ടൈം സ്വീപ്പറായി വിരമിച്ചതാണ് ഏലിയാമ്മ. തുടര്‍ന്നു പെന്‍ഷന്‍ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി. പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി സെക്രട്ടേറിയറ്റിലും നിയമസഭയിലും പഞ്ചായത്ത് വകുപ്പുകളിലുമൊക്കെ വര്‍ഷങ്ങളായി കയറിയിറങ്ങി. നിയമക്കുരുക്കുകളില്‍ കുടുങ്ങിയ ഫയലിന് അനക്കംവച്ചില്ല. പാമ്പാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ജസ്റ്റിസ് ഫോര്‍ … Continue reading "പതിനഞ്ചുവര്‍ഷത്തിന് ശേഷം ഏലിയാമ്മക്ക് പെന്‍ഷന്‍"

Published On:Sep 18, 2013 | 6:00 pm

കോട്ടയം: ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചുകീച്ചേരില്‍ ഏലിയാമ്മ(78)യെ തേടി പെന്‍ഷനെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഏലിയാമ്മക്കു കുടിശികസഹിതം പെന്‍ഷന്‍ ലഭിക്കുന്നതിന് അവസരമൊരുങ്ങിയത്. ആറര ലക്ഷം രൂപ കുടിശികയും പെന്‍ഷനും അനുവദിച്ചാണു നടപടിയായത്. 1996ല്‍ പാമ്പാടി പഞ്ചായത്തില്‍നിന്നു ഫുള്‍ ടൈം സ്വീപ്പറായി വിരമിച്ചതാണ് ഏലിയാമ്മ. തുടര്‍ന്നു പെന്‍ഷന്‍ സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി.
പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി സെക്രട്ടേറിയറ്റിലും നിയമസഭയിലും പഞ്ചായത്ത് വകുപ്പുകളിലുമൊക്കെ വര്‍ഷങ്ങളായി കയറിയിറങ്ങി. നിയമക്കുരുക്കുകളില്‍ കുടുങ്ങിയ ഫയലിന് അനക്കംവച്ചില്ല. പാമ്പാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ പ്രയത്‌നം ഇതിനിടെ ഏലിയാമ്മയുടെ തുണ്‌ക്കെത്തി. അഞ്ചു വര്‍ഷം മുന്‍പു മകന്‍ മരിച്ചതോടെ കൊച്ചുമക്കളുടെ തണലില്‍ കഴിയുകയായിരുന്നു ഏലിയാമ്മ. സംഘടനയുടെകൂടി നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതോടെയാണ് ഏലിയാമ്മക്ക് നീതി ലഭിച്ചത്.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    18 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍