Tuesday, November 13th, 2018

പെണ്ണായി പിറന്നിട്ടും ആണ്‍കുട്ടിയായി ജീവിക്കേണ്ടി വന്നവള്‍!

സിതാര വഫേദാര്‍ കഴിഞ്ഞ 10 വര്‍ഷമായി ജീവിക്കുന്നത് ആണ്‍കുട്ടിയായിട്ടാണ്

Published On:Apr 24, 2018 | 8:54 am

അഫ്ഗാനിസ്ഥാന്‍ പെണ്‍കുട്ടി സിതാര വഫേദാര്‍ കഴിഞ്ഞ 10 വര്‍ഷമായി ജീവിക്കുന്നത് ആണ്‍കുട്ടിയായിട്ടാണ്. അതും തന്റെ കുടുംബത്തിന് വേണ്ടി. ഒരു മകനില്ലാത്ത കുടുംബത്തിന്‍ മകന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം തന്നെ ചെയ്തു ജീവിക്കുകയാണ് ഈ പെണ്‍കുട്ടി. അഫ്ഗാനിസ്ഥാനിലെ പരമ്പാരാഗതമായ ‘ബച്ചാ പോഷി’ സമ്പ്രദായത്തിന്റെ ഇരയാണ് സിതാര. പെണ്‍കുട്ടിയായി പിറന്നിട്ടും ആണ്‍കുട്ടിയായി ജീവിക്കേണ്ടി വരുന്ന അവസ്ഥ. ആണ്‍മക്കളില്ലാത്തവര്‍ പെണ്‍മക്കളിലൊരാളെ ഇങ്ങനെ ആണ്‍കുട്ടിയായി വളര്‍ത്തും. അത്തരത്തില്‍ മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പത്തുവര്‍ഷം മുമ്പ്, എട്ടാമത്തെ വയസ്സില്‍ ആദ്യമായി സിതാര ആണ്‍വേഷം ധരിച്ചത്.
ചുടുകട്ട നിര്‍മ്മാണക്കമ്പനിയില്‍ പിതാവിനൊപ്പം ജോലിക്ക് പോയിത്തുടങ്ങുമ്പോഴായിരുന്നു അത്. തുടര്‍ന്നങ്ങോട്ട് കുടുംബത്തിന് താങ്ങായി ഒരാണ്‍കുട്ടിയെ പോലെ സിത്താരയും ഉണ്ടായിരുന്നു. കടുത്ത വെയ്‌ലത്തും ഇതൊന്നും വക വെയ്ക്കാതെ ഒരാണിനെ പോലെ പണിയെടുക്കുകയാണ് അവള്‍.
പെണ്‍മക്കളെ ആണ്‍മക്കളായി വളര്‍ത്തുന്നത് സമ്പ്രദായത്തിന്റെ ഭാഗമാമണെങ്കിലും, ഏറിയ പങ്കും ആര്‍ത്തവാരംഭത്തോടെ പെണ്‍ജീവിതത്തിലേക്ക് മടങ്ങും. പിന്നീട് വിവാഹം കഴിച്ച് കുട്ടികളെ വളര്‍ത്തി സ്ത്രീകളുടെ ജീവിതം വീട്ടിനുള്ളിലാണ്. എന്നാല്‍ സിത്താരയ്ക്ക് ഇതൊന്നും ബാധകമയിരുന്നില്ല. കുടുംബത്തെ നോക്കാന്‍ 18 വയസ്സായിട്ടും ആണ്‍കുട്ടിയായി അവള്‍ തുടര്‍ന്നു. തന്റെ അനിയത്തിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകരുത് ഇന്ന് കരുതി കൂടിയാണിത്. പ്രമേഹരോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനും, കുടുംബത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാനും സിത്താര ആണ്‍വേഷത്തില്‍ ജോലി ചെയ്യുകയാണ്. ആണ്‍കുട്ടികളെ പോലെ രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ രാത്രിയാണ് ഇവള്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തുക.

LIVE NEWS - ONLINE

  • 1
    13 mins ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 2
    17 mins ago

    ഡിവൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍

  • 3
    43 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 4
    56 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 5
    1 hour ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 6
    1 hour ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 7
    2 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 8
    3 hours ago

    ബൈക്കില്‍ കഞ്ചാവ് കടത്ത്; പ്രതികള്‍ക്ക് കഠിനതടവ്

  • 9
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍