Saturday, January 19th, 2019

അഫ്ഗാന് സഹായം; മോദിയെ പരിഹസിച്ച് ട്രംപ്

അഫ്ഗാനില്‍ ലൈബ്രറി ആര്‍ക്കുവേണ്ടി.

Published On:Jan 4, 2019 | 9:48 am

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ലൈബ്രറിയുണ്ടാക്കാന്‍ ധനസഹായം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് യു.എസ് പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും ലക്ഷ്യമിട്ട് ഇന്ത്യ നല്‍കിയ സഹായങ്ങളില്‍ ചിലത് ഉപകാരപ്രദമല്ലാത്തതാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അഫ്ഗാനിസ്ഥാന്റെ സുരക്ഷക്കായി ഇന്ത്യയും പാക്കിസ്ഥാനും റഷ്യയും ഒന്നും ചെയ്യുന്നില്ലെന്നും ട്രംപ് പുതുവര്‍ഷത്തിലെ ആദ്യ മന്ത്രിസഭയോഗത്തില്‍ കുറ്റപ്പെടുത്തി.
അഫ്ഗാനില്‍ ഇന്ത്യയുടെ സഹായത്തോടെ സ്ഥാപിച്ച ലൈബ്രറി ആര് ഉപയോഗിക്കാനാണെന്നും ട്രംപ് ചോദിച്ചു. ”അവിടെ ലൈബ്രറിയുണ്ടാക്കിയെന്ന് മോദി എന്നോട് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കറിയാമോ അതെന്താണെന്ന്, നമ്മുടെ സൈന്യം അഞ്ചു മണിക്കൂര്‍ അഫ്ഗാനില്‍ ചെലവഴിക്കുന്നതിന് തുല്യമാണത്. ലൈബ്രറിയുണ്ടാക്കിയതിന് ഞങ്ങള്‍ നന്ദി പറയണമെന്നാണോ അവിടെ രാണ് ലൈബ്രറി ഉപയോഗിക്കുക എന്ന് എനിക്കറിയില്ല’ ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ഈ വര്‍ഷത്തെ ആദ്യത്തെ കാബിനറ്റ് മീറ്റിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ട്രംപ്. വിദേശരാജ്യങ്ങളില്‍ യു.എസ് നിക്ഷേപം കുറക്കുന്ന നടപടിയെയും ട്രംപ് ന്യായീകരിച്ചു.

 

LIVE NEWS - ONLINE

  • 1
    15 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    58 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    1 hour ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    3 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു